Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ജ്യോത്സ്യ പണിയും റെയ്ക്കി ചികിത്സയും ലോട്ടറി വ്യാജനെ പിടികൂടിയപ്പോൾ പുറത്ത് വരുന്നത് ഗിരീഷിന്റെ ലീലാവിലാസങ്ങൾ

13 JANUARY 2018 03:19 PM IST
മലയാളി വാര്‍ത്ത

ഒര്‍ജിനലിനെ കടത്തിവെട്ടുന്ന വ്യാജ ലോട്ടറിയുമായി പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ കല്ലുവഴി കല്ലപ്പറമ്പിൽ ഗിരീശൻ പിടിയിൽ. സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പില്‍ സമ്മാനം നേടുന്ന ടിക്കറ്റുകളാണ് വ്യാജമായി അച്ചടിച്ചു പണം തട്ടുന്നത്.

ഇന്നലെ രാവിലെ തിരുവിലമല ധനലക്ഷ്മി ലോട്ടറി ഏജന്‍സിയില്‍ നിര്‍മല്‍ ലോട്ടറിയുടെ 1000 രൂപ വീതം സമ്മാനം ലഭിച്ച 10 ടിക്കറ്റുകളുമായെത്തിയപ്പോഴാണു ഇയാൾ പിടിയിലായത്. കടയിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നു പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍നിന്ന് വ്യാജ ലോട്ടറിയുടെ അച്ചടിക്ക് ഉപയോഗിച്ച കംപ്യൂട്ടറും അനുബന്ധ സാമഗ്രികളും 53,500 രൂപയും കണ്ടെത്തി. കൂടാതെ വാടക വീട്ടില്‍ ജ്യോത്സ്യ പണിയും റെയ്ക്കി ചികിത്സയുമായൊക്കെ മുന്നേറുന്നതിനിടയിലായിരുന്നു പിടിവീണത്.

ലോട്ടറി ടിക്കറ്റുകൾ കളറിലും വലുപ്പത്തിലും മാറ്റമില്ലാത്തതിനാല്‍ ബാര്‍ കോഡ് പരിശോധനയിലല്ലാതെ വ്യാജനെ തിരിച്ചറിയാൻ പ്രയാസകരമാണ് . ഫോട്ടോസ്റ്റാറ്റ് പ്രിന്റ് എടുക്കുന്ന പേപ്പറില്‍ കംപ്യൂട്ടറിന്റെ സഹായത്താലാണു വ്യാജ ലോട്ടറി അച്ചടിച്ചത്.

യഥാര്‍ഥ ലോട്ടറി സ്കാന്‍ ചെയ്ത് 1000, 2000 രൂപ സമ്മാനങ്ങള്‍ നേടിയ ടിക്കറ്റുകളുടെ ശ്രേണിയും നമ്പറും കംപ്യൂട്ടറില്‍ തിരുത്തിയ ശേഷം നൂറുകണക്കിന് എണ്ണം അച്ചടിക്കുകയായിരുന്നു പതിവ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലെ ചില്ലറ കച്ചവടക്കാരെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.

ബാര്‍ കോഡ് പരിശോധനയ്ക്കു സൗകര്യമില്ലാത്ത കേന്ദ്രങ്ങളും ചില്ലറ കച്ചവടക്കാരുമായിരുന്നു ഇരകള്‍. മിക്കയിടത്തും 10 വീതം ടിക്കറ്റുകളാണു മാറ്റിയെടുത്തത്. ടിക്കറ്റ് മാറ്റിയെടുക്കാന്‍ മറ്റു പലരെയും നിയോഗിച്ചിരുന്നതായും സംശയമുണ്ട്.

പഴയന്നൂര്‍ ധനലക്ഷ്മി ലോട്ടറി ഏജന്‍സിയില്‍ ചൊവ്വാഴ്ച 1000 രൂപ വീതമുള്ള 10 ടിക്കറ്റുകള്‍ ഗിരീശന്‍ മാറ്റിയെടുത്തിരുന്നു. പിന്നീട് ബാര്‍ കോഡ് പരിശോധനയില്‍ തട്ടിപ്പു മനസിലായതോടെ ഏജന്റ് തന്റെ മറ്റു കടകളിലെ ജീവനക്കാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെയാണ് ഗിരീശന് പെട്ടന്ന് പിടിക്കാൻ സാധിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (13 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (30 minutes ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (52 minutes ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (3 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (4 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (4 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (5 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (5 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (5 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (5 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (5 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (6 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends