വാര്‍ത്താസമ്മേളനം വിളിച്ച് സുപ്രിംകോടതിയിലെ കാര്യങ്ങള്‍ ജനങ്ങളെ ധരിപ്പിച്ചത് ജുഡീഷ്യറിക്കും ജനാധിപത്യത്തിനും വേണ്ടിയാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദിലക് മിശ്രയെ നീക്കുകയല്ല താനുള്‍പ്പെടെയുള്ള നാല് മുതിര്‍ന്ന ജഡ്ജിമാരുടെ ലക്ഷ്യമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. കോടതി നടപടിക്രമങ്ങള്‍ സുതാര്യമാവണം. ജുഡീഷ്യറിക്ക് തന്നെ ഇക്കാര്യം പരിഹരിക്കനാവും. വാര്‍ത്താസമ്മേളനം വിളിച്ച് ജനങ്ങളെ കാര്യങ്ങള്‍ ധരിപ്പിച്ചത് ജുഡീഷ്യറിക്കും ജനാധിപത്യത്തിനും വേണ്ടിയാണെന്നും കൊച്ചിയിലെത്തിയ അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജസ്റ്റിസുമാരായ ജെ. ചലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് കോടതി വിട്ട് ഇന്നലെ മാധ്യമങ്ങളെ കണ്ടത്. ഇതോടെ രാജ്യത്തെ ജുഡീഷ്യറി വലിയ പ്രതിസന്ധിയിലായി.
ചീഫ് ജസ്റ്റിസിനെ മാറ്റുന്നകാര്യം ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് ജസ്റ്റിസ് ചലമേശ്വര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. അതേസമയം പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതല്ലാതെ അന്തിമ തീരുമാനം ആയിട്ടില്ല. ഇന്നും നാളെയും അവധിയായതിനാല്‍ തിങ്കളാഴ്ചയേ കോടതി തുറക്കൂ. അന്ന് കോടതിയില്‍ ഹാജരാകുമെന്ന് അഭിപ്രായവ്യത്യാസമുള്ള നാല് ജഡ്ജിമാരും അറിയിച്ചിട്ടുണ്ട്. അതിനാല്‍ കോടതി നടപടികള്‍ പ്രശ്‌നമാകില്ല. എങ്കിലും ജഡ്ജിമാര്‍ തമ്മിലുള്ള ഐക്യമില്ലായ്മ ജുഡീഷ്യറിക്ക് വലിയ വെല്ലുവിളിയാണ്. ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസവും വീണ്ടെടുക്കേണ്ടതുണ്ട്. എല്ലാ ജഡ്ജിമാരും ഉള്‍പ്പെട്ട കോടതി വിളിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
സുപ്രീംകോടി ബാര്‍ അസോസിയേഷന്റെ യോഗവും ഇന്ന് ചേരുന്നുണ്ട്. വളരെ നാളായി സുപ്രീംകോടതിയില്‍ നിലനിന്ന അനൈക്യം പുറത്ത് വന്നതോടെ കൂടുതല്‍ ജഡ്ജിമാരും അഭിഭാഷകരും ചീഫ് ജസ്റ്റിസിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിന്റെ ഏകാധിപത്യമായ നിലപാടുകളാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന ജഡ്ജിമാര്‍ രണ്ട് മാസം മുമ്പ് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. അതൊന്നും അംഗീകരിച്ചില്ല. എല്ലാ കാര്യങ്ങളിലും പരമാധികാരം തനിക്കാണെന്ന നിലപാടിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.
https://www.facebook.com/Malayalivartha



























