പേടിപ്പിക്കുന്ന ദിനരാത്രങ്ങൾക്കൊടുവിൽ നാട്ടിലേക്ക് തിരിച്ചെത്തി , സിനിമയെ വെല്ലുന്ന ജീവിതകഥയുമായി മെറീനാ ജോസ്

തിക്റിതിലെയും മൊസൂളിലെയുമെല്ലാം പേടിപ്പിക്കുന്ന ദിനരാത്രങ്ങൾക്കൊടുവിൽ 45 നഴ്സുമാരടങ്ങുന്ന സംഘം ജീവിതത്തിലേക്ക് പറന്നുയർന്നത് ഇപ്പോഴും അവിശ്വസനീയതയോടെയാണ് നാം ഒാർക്കുന്നത്. ടേക് ഓഫ് എന്ന സിനിമ നമുക് ആ കഥ പറഞ്ഞു തന്നപ്പോൾ കണ്ടിരുന്നവർക്ക് അത് ഭയം ഉളവാക്കുന്ന ഒന്ന് തന്നെയായിരുന്നു. ആ നിമിഷങ്ങൾ നേരിട്ട് അനുഭവിച്ച് അറിഞ്ഞ മെറീനാ ജോസ് എന്ന നഴ്സിനു ആ നിമിഷങ്ങൾ ഇന്നും മനസിനെ ഞെട്ടിപ്പിക്കുന്ന ഒന്നുതന്നെയാണ്.
സിനിമയിൽ കണ്ടതിനെക്കാൾ കടുപ്പമേറിയതാണ് ജീവിതത്തിൽ അനുഭവിച്ചതെന്ന് നഴ്സ് മെറീനാ ജോസ്. ലോക കേരള സഭയുടെ വേദിയില്‍ പ്രവാസ ജീവിതത്തിന്‍റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുമായാണ് ടേക് ഒാഫ് എന്ന സിനിമക്ക് ജീവിതം കൊണ്ട് ഇതിവൃത്തമായ മാറിയ മെറീന എത്തിയത്. ആ കറുത്ത ദിനങ്ങളെക്കുറിച്ചുള്ള ഒാർമ്മകൾ പങ്കുവെക്കുമ്പോൾ ഇപ്പോഴും മെറീനാ ജോസിന് ഞെട്ടലാണ്. സിനിമയിൽ കണ്ടതിനെക്കാൾ കടുപ്പമേറിയതാണ് ജീവിതത്തിൽ അനുഭവിച്ചതെന്ന് മെറീനാ പറയുന്നു.
ഒപ്പമുണ്ടായിരുന്നവർ ചേർന്ന് നേരത്തെ കൂട്ടായ്മയൊക്കെയുണ്ടായിരുന്നു. എന്നാൽ അവരിൽ പലരെക്കുറിച്ചും ഇപ്പോൾ വിവരമൊന്നുമില്ല. പ്രവാസമവസാനിപ്പിച്ച് ഇറാഖില്‍ നിന്ന് മടങ്ങിയ ശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലിയില്ലാതെ അവസ്ഥയിലാണ് മെറീന. ലോകകേരള സഭ തന്നെപ്പോലെയുള്ള നിരവധിപ്പേര്‍ക്ക് കൈത്താങ്ങാകുമെന്നാണ് മെറീനയുടെ പ്രതീക്ഷ.
തിക്രിതിൽ 21 ദിവസമാണ് മെറിൻ അടക്കമുള്ള 45 അംഗ സംഘം അപകടകരമായ സാഹചര്യത്തിൽ ജോലിയെടുത്തത്. തുടർന്ന് ഐ.എസ് സേനക്കൊപ്പം ജീവൻ പണയം വെച്ച് സാഹസികമായ 24 മണിക്കൂർ യാത്ര ചെയ്താണ് ഇവർ പുറത്തേക്കെത്തുന്നത്.
https://www.facebook.com/Malayalivartha



























