ശ്രീജീവിന്റെ മരണം കേരളത്തില്‍ നിന്നുള്ള അമിതഭാരമായി കണക്കാക്കിയത് സിബിഐ , അന്വേഷിക്കാന്‍ പറ്റില്ല എന്നായിരുന്നു മറുപടി

പാറശാല പൊലീസ് കസ്റ്റഡിയില്‍ ദുരൂഹ സാഹചര്യത്തി മരണപ്പെട്ട ശ്രീജീവിന്റെ കേസ് അന്വേഷിക്കാന്‍ കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കേസ് സിബിഐ അന്വേഷണത്തിനു വിട്ടുവെങ്കിലും സിബിഐക്ക് കേസ് എടുക്കനാവില്ലെന്നു കേന്ദ്ര പെഴ്സണല്‍ മന്ത്രാലയം അറിയിക്കുകയായിരുന്നു. സിബിഐ അന്വേഷണത്തിന് തക്ക പ്രാധാന്യം കേസിനു ഇല്ല, കേരളത്തില്‍ നിന്ന് അമിതഭാരമാണ് സിബിഐക്കു വരുന്നത്, അത് കൊണ്ട് അന്വേഷിക്കാന്‍ പറ്റില്ല എന്നായിരുന്നു മറുപടി
2014 മാര്‍ച്ച് 21നാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെയാണ് പാറശാല പോലീസ് കസ്റ്റഡിയില്‍ വച്ച് ശ്രീജീവ് മരിക്കുന്നത്. ലോക്കപ്പില്‍ വച്ച് വിഷം കഴിച്ചെന്ന് പറഞ്ഞ് പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ശ്രീജീവ് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായെന്നും വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. എന്നാൽ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച വിഷം ശ്രീജീവ് ലോക്കപ്പില്‍ വച്ച് കഴിച്ചുവെന്നായിരുന്നു പോലീസ് റിപ്പോർട്ട്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയറ്റിനു മുന്നില്‍ സമരത്തിലായിട്ട് എഴുന്നൂറ് ദിവസങ്ങളിലേറെയായി. ഇതിനിടയിൽ ഈ സമരം സംസ്ഥാന സര്‍ക്കാരിനെതിരെ ആണെന്ന് വരുത്താന്‍ കോണ്‍ഗ്രസ്സും യുവ മോര്‍ച്ചയും രംഗത്തെത്തിയിരുന്നു.
ശ്രീജിത്തിന്റെ സമരവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോൾനടപടികൾ എടുക്കുന്നതിനുള്ള ശ്രമം നടത്തിയിരുന്നു. കേസില്‍ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തു.
https://www.facebook.com/Malayalivartha



























