ശ്രീജിത്തിന് പിന്തുണയുമായി നിവിന്‍ പോളി

സഹോദരനെ പൊലീസുകാര്‍ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച് കൊന്ന സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 762 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന്‍ നിവിന്‍പോളി. ശ്രീജിത്തിന്റെ പരിശ്രമത്തിന് വലിയ സല്യൂട്ട്, നീതിലഭിക്കുന്നതിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും നിവിന്‍ ഫെയിസ്ബുക്കിലൂടെ അറിയിച്ചു. ഹൃദയം തകരുന്ന കാഴ്ചയാണിത്. സ്വന്തം സഹോദരന്റെ മരണത്തിനുള്ള യഥാര്‍ത്ഥ കാരണം അറിയാനുള്ള അവകാശം ശ്രീജിത്തിനുണ്ട്. ശ്രീജിത്തിനും കുടുംബത്തിനും നീതി ലഭിക്കണം. ഈ പരിശ്രമത്തില്‍ നിന്നോടൊപ്പം ഞാനുമുണ്ട് സഹോദരാ. നിങ്ങളുടെ ഒറ്റയാള്‍ പോരാട്ടത്തിന് വലിയൊരു സല്യൂട്ട്.' എന്നാണ് നിവിന്റെ പോസ്റ്റ്.
ശ്രീജിത്തിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ പിന്തുണയുമായി രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളും മറ്റും സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ ക്യാമ്പയില്‍ പെട്ടെന്ന് വയറലാവുകയായിരുന്നു. സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ധിച്ചു കൊന്നതില്‍ കുറ്റക്കാരെന്ന് ആരോപിക്കപ്പെടുന്ന പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുകയാണ് ശ്രീജിത്തിന്റെ നിരാഹാര സമരം. പൊലീസുകാരന്റെ ബന്ധുവായ പെണ്‍കുട്ടിയെ പ്രണയിച്ചതിനാണ് ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചത്. ഒടുവില്‍ സഹോദരന്‍ കൊല്ലപ്പെട്ടു. പിന്നീട് പൊലീസ് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ത്തു.
ശ്രീജിത്ത് പൊലീസ് കംപഌയിന്റ് അതോറിട്ടിയെ സമീപിച്ചതോടെയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. അതിലും നടപടി ആകാത്തതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം തുടങ്ങി. പിണറായി വിജയന്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചു. സംഭവം വലിയ ചര്‍ച്ചയായതോടെ ഡി.വൈ.എഫ്.ഐ ശ്രീജിത്തിന്റെ സമരം ഏറ്റെടുക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ നിയമസഹായവും നല്‍കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. അതിന് പിന്നാലെയാണ് സിനിമാ ലോകത്ത് നിന്ന് നിവിനും സംവിധായകന്‍ ജൂഡ് ആന്റണിയും പിന്തുണയുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha



























