പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ അയല്‍വാസിയായ യുവാവ് പിടിയില്‍,സ്‌നേഹം നടിച്ച് ഇയാള്‍ നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചു

പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ അയല്‍വാസിയായ യുവാവ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. മണപ്പള്ളി തെക്ക് ലക്ഷ്മി ഭവനത്തില്‍ കണ്ണന്‍ എന്ന രാജേഷ് (19) ആണ് പിടിയിലായത്. കഴിഞ്ഞ എട്ടിനാണ് മണപ്പള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പഠന, പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച പെണ്‍കുട്ടി.
അയല്‍വാസിയായ യുവാവും പെണ്‍കുട്ടിയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. സ്‌നേഹം നടിച്ച് യുവാവ് പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്തതായി പൊലീസ് പറഞ്ഞു. താന്‍ ഗര്‍ഭിണിയാണോ എന്ന സംശയം പെണ്‍കുട്ടി പ്രകടിപ്പിച്ചതോടെ യുവാവ് പെണ്‍കുട്ടിയെ തഴയുകയായിരുന്നു. കഴിഞ്ഞ എട്ടിന് കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രിയിലെത്തി ഗൈനക്കോളജിസ്റ്റിനെ കണ്ട പെണ്‍കുട്ടി വിവാഹിതയാണെന്നും ഗര്‍ഭസ്ഥയാണോയെന്ന ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു.
ഇവിടെ നിന്നും പെണ്‍കുട്ടി നിരവധിതവണ യുവാവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് റിസള്‍ട്ട് നെഗറ്റീവ് ആയിരുന്നെങ്കിലും വാങ്ങാന്‍ നില്‍ക്കാതെ പെണ്‍കുട്ടി വീട്ടിലെത്തി. പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പും തെളിവാക്കി പൊലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതി അറസ്റ്റിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് പോക്‌സോ നിയമപ്രകാരവും നിരന്തരമായ ലൈംഗിക ചൂഷണത്തിന് മറ്റു വകുപ്പുകളും ഉള്‍പ്പടെത്തിയുള്ള കേസുകളാണ് പ്രതിയുടെ മേല്‍ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കരുനാഗപ്പള്ളി എ.സി .പി എസ്.ശിവപ്രസാദിന്റെ നിര്‍ദ്ദേശ പ്രകാരം കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ശിവകുമാര്‍ അഡീ. എസ്.ഐമാരായ നവാസ്, രാധാകൃഷ്ണന്‍, രാജശേഖരന്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























