നികുതി വെട്ടിപ്പ്; ചോദ്യം ചെയ്യലില്‍ അമലാപോള്‍ കുറ്റം സമ്മതിച്ചില്ല; പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയില്ല, വ്യാജരേഖയുണ്ടാക്കിയില്ലെന്ന നിലപാടില്‍ താരം ഉറച്ച് നിന്നു

വ്യാജരേഖയുണ്ടാക്കി പോണ്ടിച്ചേരിയില്‍ ബി.എം.ഡബ്ല്യൂ രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായ നടി അമലാപോളിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. ചോദ്യം ചെയ്യലില്‍ താരം പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കിയില്ല. കുറ്റം സമ്മതിച്ചതുമില്ല. വ്യാജരേഖയുണ്ടാക്കിയില്ലെന്ന നിലപാടില്‍ താരം ഉറച്ച് നിന്നു. ഇന്ന് രാവിലെ 11:15 ഓടെ ആണ് അമല പോള്‍ പൊലീസ് ആസ്ഥാനത്ത് എത്തിയത്. ഡി.ജി.പിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് െ്രെകം ബ്രാഞ്ച് ഓഫീസിലേക്ക് പോയത്. മൂന്നു മണിക്കൂറോളം അമല പോളിനെ െ്രെകം ബ്രാഞ്ച് ചോദ്യം ചെയ്തു.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി ശ്രീജിത്തിന് മുന്നില്‍ അമല ഹാജരായത്. കേസില്‍ താരം നല്‍കിയ മുന്‍കൂര്‍ജാമ്യഹര്‍ജി പരിഗണിച്ച ശേഷമാണ് അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദ്ദേശിച്ചത്. കൊച്ചി ഇടപ്പള്ളിയില്‍ താമസിക്കുന്ന അമല അവിടെയാണ് കാര്‍ സൂക്ഷിച്ചിരിക്കുന്നതും. വാഹനം തമിഴ്‌നാട്ടിലാണെന്ന് പറഞ്ഞാണ് കേരളത്തില്‍ നികുതി അടയ്ക്കാതിരുന്നത്. ചിത്രീകരണവുമായി ബന്ധപ്പെട്ട് പുതുച്ചേരിയിലെത്തുമ്പോള്‍ താമസിക്കാന്‍ വീട് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും അവിടുത്തെ വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും താരം വാദിക്കുന്നു. എന്നാല്‍ ഈ വിലാസത്തില്‍ മറ്റാരോ ആണ് താമസിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
കേരളത്തില്‍ വാഹനം ഉപയോഗിക്കാത്തതിനാല്‍ നികുതി അടയ്ക്കില്ലെന്ന നിലപാടിലായിരുന്നു അമലാ പോള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫെയിസ്ബുക്കില്‍ പോസ്റ്റും ഇട്ടിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് അന്വേഷണ സംഘം നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഷൂട്ടിംഗിന്റെ തിരക്ക് പറഞ്ഞ് ഒഴിഞ്ഞു. സമാനമായ കേസില്‍ ഫഹദ് ഫാസിലും സുരേഷ് ഗോപിയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവുകയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തതോടെയാണ് അമലയും ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha


























