മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ശ്രീജിത്ത്, കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. സമരം ജനങ്ങളിലേക്കെത്തിച്ചവരുമായി ആലോചിച്ച ശേഷം കാര്യങ്ങള്‍ തീരുമാനിക്കും, സി.ബി.ഐ അന്വേഷണത്തെ കുറിച്ച് രേഖമൂലം ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ല

പൊലീസ് ലോക്കപ്പ് മര്‍ദ്ദനത്തില്‍ അനുജന്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിവരുന്ന ശ്രീജിത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ചു. വൈകിട്ട് ഏഴ് മണിക്കാണ് ചര്‍ച്ച. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ശ്രീജിത്തും അമ്മയും അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ശ്രീജിത്ത് അറിയിച്ചു. സി.ബി.ഐ അന്വേഷണത്തെ കുറിച്ച് രേഖാമൂലം അന്വേഷണം ലഭിക്കാതെ സമരം അവസാനിപ്പില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിക്കുകയായിരുന്നു.
700 ദിവസത്തെ സമരം ഇത്രയും വലിയ ജനശ്രദ്ധയാകര്‍ഷിപ്പിച്ച ചിലരുണ്ട്. അവരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ചര്‍ച്ചയില്‍ പങ്കെടുക്കുക എന്ന് ശ്രീജിത്ത് അറിയിച്ചു. തന്റെ സമരം മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്നിലെത്തിച്ചവര്‍ എറണാകുളത്താണ്. അവര്‍ നാളയെ എത്തൂ എന്നും ശ്രീജിത്തും അമ്മയും അറിയിച്ചു. 2014 മെയ് 21നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജീവ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് പാറശാല പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജീവിനെ സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ശ്രീജിത്ത് സമരം തുടങ്ങിയത്.
ദക്ഷിണമേഖല എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും അന്വേഷണം നടന്നില്ല. സംസ്ഥാന തലത്തില്‍ പ്രത്യേകിച്ച് ഒരു അന്വേഷണവും നടത്താതെ സി.ബി.ഐയെ സമീപിച്ചതോടെയാണ് ഏറ്റെടുക്കാനുള്ള ഗൗരവമില്ലെന്ന പേരില്‍ സി.ബി.ഐ കയ്യൊഴിഞ്ഞത്. 2014 മേയില്‍ പാറശാല സി.ഐ അയിരുന്ന ഗോപകുമാര്‍ ,എ. എസ്. ഐ ഫിലിപ്പോസ് , സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍ ,വിജയദാസ് , എസ്.ഐ.ഡി.ബിജുകുമാര്‍ എന്നിവരാണ് കുറ്റാരോപിതര്‍.
രണ്ടുവര്‍ഷത്തിലേറെയായി സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയില്‍ സുഹൃത്തുക്കള്‍ മാത്രമായിരുന്നു ശ്രീജിത്തിന് കൂട്ട്. നിരവധി ചെറുപ്പക്കാരും രാഷട്രീയനേതാക്കളും സിനിമാ താരങ്ങളും ശ്രീജിത്തിന് പിന്തുണയുമായി സെക്രട്ടേറിയറ്റിന് മുന്നിലുണ്ട്.
https://www.facebook.com/Malayalivartha


























