താരജോഡികളായ ഫഹദും നസ്രിയയും ഇന്നു വിവാഹിതരായി
മലയാള സിനിമയുടെ പുത്തന്‍ തലമുറയിലെ താരജോഡികളായ ഫഹദും നസ്രിയയും ഇന്നു വിവാഹിതരായി. കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് വിവാഹം. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം.
ജയറാം-പാര്‍വതി, ബിജുമേനോന്‍-സംയുക്ത എന്ന പോലെ തിളങ്ങുന്ന താരങ്ങള്‍ വിവാഹിതരാകുന്ന അപൂര്‍വ്വത ഫഹദ്-നസ്രിയ വിവാഹത്തിനുമുണ്ട്. പിതാവ് ഫാസിലിന്റെ കൈയ്യെത്തും ദൂരത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ ഫഹദ് യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ നടനാണ്. അവതാരകയും ബാലതാരമായും നായികയായും മലയാളത്തിലെ ഭാഗ്യതാരമായ നസ്രിയയും കുറച്ചു നാളുകള്‍ കൊണ്ടാണ് മലയാളത്തിലും തമിഴിലും ശ്രദ്ധേയമായത്.
ഫഹദുംനസ്രിയയും ഭാര്യാഭര്‍ത്താക്കന്മാരായി വേഷമിട്ട ബാംഗ്ലൂര്‍ ഡെയ്‌സ് ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha