എന്നും ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി സമരം ചെയ്ത് വിജയിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ആദ്യമായി പിണറായി സര്‍ക്കാര്‍ പണി കൊടുത്തു; ജോലിക്ക് 10 ദിവസം ഹാജരാകാതിരുന്ന ലേഡി ഡോക്ടര്‍ക്ക് വേണ്ടി നടത്തിയ സമരം പൊളിച്ചു കൈയ്യില്‍ കൊടുത്തു; കൂട്ടത്തോടെ രാജി വയ്ക്കാന്‍ പോയ ഡോക്ടര്‍മാര്‍ കൂട്ടമായി കാലില്‍ വീണു

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം ചെയ്തിട്ടുണ്ടോ അത് വിജയിച്ചിട്ടുമുണ്ട്. കാരണം പാവപ്പെട്ട രോഗികളെ ചികിത്സിക്കാതെ വിലപേശും. ഇതോടെ പ്രതിപക്ഷ മുറവിളി വരും. പിന്നെ ജനരേഷമാകും. അപ്പോള്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പിലേക്കും പോകും. എന്നാല്‍ ഇത്തവണ തെറ്റി. 4 ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും 10 ദിവസം തുടര്‍ച്ചയായി വൈകുന്നേരത്തെ ഒപിയ്ക്ക് വരാതിരുന്ന ലേഡി ഡോക്ടറെ സസ്പപെന്‍ഡ് ചെയ്തതിന്റെ പേരിലാണ് കേരളത്തിന്റെ ആരോഗ്യമേഖലയെ കഴിഞ്ഞ 4 ദിവസമായി സ്തംഭിപ്പിച്ചത്. എന്നാല്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് കരുത്തായി.
സമരത്തിലുള്ള പ്രൊബേഷന്‍ ഡോക്ടര്‍മാരെ പറഞ്ഞുവിടാന്‍ നടപടിയാരംഭിച്ചതോടെ ആ വിവരം സംഘടനകാര്‍ക്ക് കൊണ്ടു. ഒപ്പം വര്‍ക്കിംഗ് അറേഞ്ച്‌മെന്റിന്റെ പേരില്‍ ഇഷ്ട സ്ഥലത്ത് ഇരിക്കുന്നവരെ സ്വന്തം ആശുപത്രിയില്‍ പോകാനും സര്‍ക്കുലര്‍ ഇറക്കി. മാത്രമല്ല പാര്‍ട്ടി കോണ്‍ഗ്രസില്‍ മന്ത്രി പോയാല്‍ പിന്നെ 24നേ വരൂ. ഇതുവരെ പിടിച്ചു നില്‍ക്കാനാകില്ല. അങ്ങനെയാണ് സര്‍ക്കാരിന്റെ കാലുപിടിക്കാന്‍ കെ.ജി.എം.ഒ. നേതാക്കള്‍ തീരുമാനിച്ചത്.
കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചുവെന്നാണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ സമരക്കാര്‍ പറയുന്ന ന്യായം. എന്നാല്‍ നാല് പേരെ നിയമിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനിച്ചതാണ്. ഇതാണ് വലിയ ആവേശത്തോടെ ഡോക്ടര്‍മാര്‍ പിടിച്ചു നില്‍ക്കാനായി ഡോക്ടര്‍മാര്‍ പറയുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്കുതന്നെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെങ്കിലും സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന് ആരോഗ്യമന്ത്രി നിലപാട് എടുത്തു. ഇതോടെ സമരം തുടരാന്‍ കെ.ജി.എം.ഒ.എ. തീരുമാനിച്ചു. ബുധനാഴ്ചമുതല്‍ കിടത്തിച്ചികിത്സ ബഹിഷ്‌കരിക്കുന്നതടക്കമുള്ള സമരങ്ങളിലേക്ക് കടക്കാനായിരുന്നു തീരുമാനം. എന്നാല്‍ സര്‍ക്കാര്‍ കടുത്ത നടപടികളെടുക്കുമെന്ന് വ്യക്തമായതോടെ ഡോക്ടര്‍മാര്‍ അയഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം രാത്രി എട്ടുമണിയോടെ ആരോഗ്യമന്ത്രി ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടക്കമുള്ള സിപിഎം. നേതാക്കള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലേക്ക് പോകുന്നതുകൂടി കണക്കിലെടുത്തായിരുന്നു ചര്‍ച്ച.
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പി.ക്ക് ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടും പാലക്കാട് കുമരംപുത്തൂരില്‍ സായാഹ്ന ഒ.പി.ക്ക് വിസമ്മതിച്ച ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതിലും പ്രതിഷേധിച്ചായിരുന്നു സമരം. ഐ.എം.എ. നടത്തിയ അനുരഞ്ജന ശ്രമങ്ങളെത്തുടര്‍ന്നാണ് തിങ്കളാഴ്ച ഉച്ചയോടെ ഡോക്ടര്‍മാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്നറിയിച്ച മന്ത്രി ഡോക്ടര്‍മാര്‍ക്ക് സന്ദര്‍ശനാനുമതിയും നിഷേധിച്ചു. ഇതോടെ പ്രൈവറ്റ് സെക്രട്ടറിക്ക് നിവേദനം നല്‍കി ഡോക്ടര്‍മാര്‍ മടങ്ങി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും അവര്‍ നിവേദനം നല്‍കുകയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തു. ഇതോടെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha

























