ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം. ഡസൻ കണക്കിന് യാത്രക്കാർക്ക് പരിക്കേറ്റു. തകർന്ന ബോഗികൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകളുള്ളത്. തിങ്കളാഴ്ച രാത്രി വൈകി ജക്കാർത്തക്ക് സമീപമുള്ള ബെകാസി റെയിൽവേ സ്റ്റേഷനിലാണ് അപകടം സംഭവിച്ചത്.
ബെകാസിയിലെ ലെവൽ ക്രോസിങിൽ ഒരു ടാക്സി കമ്മ്യൂട്ടർ ട്രെയിനുമായി കൂട്ടിയിടിച്ചതാണ് അപകടങ്ങളുടെ തുടക്കം. ടാക്സി ഇടിച്ചതിനെ തുടർന്ന് ട്രാക്കിൽ കുടുങ്ങിയ കമ്മ്യൂട്ടർ ട്രെയിനിലേക്ക് അതിവേഗ ദീർഘദൂര ട്രെയിനായ ‘ആർഗോ ബ്രോമോ ആങ്‌ഗ്രെക്’ ഇടിച്ചു കയറുകയായിരുന്നു.
ജക്കാർത്തയിൽ നിന്ന് സികരങ്ങിലേക്കുള്ള കമ്മ്യൂട്ടർ ലൈൻ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ഒരു നഗര കേന്ദ്രത്തെയും അതിന്റെ ചുറ്റുമുള്ള പ്രാന്തപ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ സർവിസിനെയാണ് കമ്മ്യൂട്ടർ ലൈൻ ട്രെയിൻ എന്ന് വിളിക്കുന്നത്. പകടത്തെത്തുടർന്ന് തകർന്നടിഞ്ഞ ബോഗികൾ മുറിച്ചുമാറ്റിയാണ് യാത്രക്കാരെ പുറത്തെടുക്കുന്നത്. ആംഗിൾ ഗ്രൈൻഡറുകൾ ഉപയോഗിച്ച് ലോഹചട്ടക്കൂടുകൾ മുറിച്ചാണ് കുടുങ്ങിക്കിടക്കുന്നവരെ മോചിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha

























