Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം.... സാധാരണ പൗരരെയും ഉൾപ്പെടുത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നു....

28 APRIL 2026 07:56 AM IST
മലയാളി വാര്‍ത്ത

ബഹിരാകാശ സഞ്ചാരികളായി സാധാരണ പൗരരെയും ഉൾപ്പെടുത്താനായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ. തയ്യാറെടുക്കുകയാണ്. ഐ.എസ്.ആർ.ഒ.യുടെ രണ്ടാം ബാച്ച് ബഹിരാകാശ സഞ്ചാരികളിൽ നാലുപേർ സാധാരണക്കാരായിരിക്കുമെന്നാണ് കരുതുന്നത്.
ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുക്കുന്ന ഐ.എസ്.ആർ.ഒ.യുടെ സമിതി ഇക്കാര്യം ശുപാർശ ചെയ്തതായാണ് സൂചന. സയൻസ്, ടെക്നോളജി, എൻജിനിയറിങ്, കണക്ക് എന്നീ മേഖലകളിൽ പരിചയമുള്ള നാലുപേരെ തിരഞ്ഞെടുക്കാനാണ് ശുപാർശ. ഇവർക്കൊപ്പം മിലിറ്ററി ഏവിയേഷൻ മേഖലയിൽ നിന്നുള്ള ആറ് മിഷൻ പൈലറ്റുമാരെയും രണ്ടാം ബാച്ചിലേക്ക് തിരഞ്ഞെടുക്കും.

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ആദ്യ ദൗത്യമായ ‘ഗഗൻയാനി’ന്റെ ക്രൂ മൊഡ്യൂളിൽ സഞ്ചാരികളാകാൻ തിരഞ്ഞെടുത്ത് പരിശീലനം നൽകിയിരിക്കുന്നത് വ്യോമസേനയിലെ നാല് ടെസ്റ്റ് പൈലറ്റുമാരെയാണ്. ഇവർക്ക് പിന്നാലെയാണ് രണ്ടാമത്തെ ബാച്ച് ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുക്കുന്നത്. ആദ്യ ഗഗൻയാൻ ദൗത്യം അടുത്തവർഷം നടത്താനാണ് ഐ.എസ്.ആർ.ഒയുടെ ലക്ഷ്യം.
ഇതിന്റെ തുടർ ദൗത്യങ്ങൾ പിന്നീടുണ്ടാകും. നാലാമത്തെ ദൗത്യം മുതലായിരിക്കും സാധാരണപൗരരെ സഞ്ചാരികളാക്കുക. 72 മാസത്തെ പരിശീലനത്തിലൂടെയാകും ഇവരെ സജ്ജമാക്കുക.

ബഹിരാകാശ സഞ്ചാരികളുമായുള്ള രണ്ട് വിക്ഷേപണ ദൗത്യങ്ങൾ വീതം ഓരോ വർഷവും നടത്താനുള്ള ആസൂത്രണമാണ് നടക്കുന്നത്. ഒരുതവണ ബഹിരാകാശത്ത് പോകുന്നവർക്ക് രണ്ട് വർഷത്തിനുശേഷം വീണ്ടും പോകാനാകുമെന്നും കരുതുന്നു. ഏഴാമത്തെ ദൗത്യം മുതൽ ക്രൂ മൊഡ്യൂളിലെ യാത്രികരുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നിലേക്ക് ഉയർത്താനും ലക്ഷ്യമിടുന്നുണ്ട്. 2035-ഓടെ ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ യാഥാർഥ്യമാകുമ്പോൾ കൂടുതൽ ബഹിരാകാശ സഞ്ചാരികൾ വേണ്ടിവന്നേക്കുമെന്നാണ് പ്രതീക്ഷ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (1 hour ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (1 hour ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (2 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (2 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (2 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (3 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (3 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (3 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (4 hours ago)

ഷാർജ ഭരണകുടുംബാംഗം ശൈഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം...  (4 hours ago)

തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...  (4 hours ago)

വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി  (4 hours ago)

അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...  (4 hours ago)

പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി  (4 hours ago)

Malayali Vartha Recommends