Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം

28 APRIL 2026 01:47 AM IST
മലയാളി വാര്‍ത്ത

ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നടിയാണ് സായ് പല്ലവി. താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ഏറെയാണ്. ആമീര്‍ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ നായകനാകുന്ന ബോളിവുഡ് ചിത്രം 'ഏക് ദിന്‍' ആണ് സായി പല്ലവിയുടേതായി റിലീസിനൊരുങ്ങുന്നത്. മേയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഇപ്പോഴിതാ മുംബയ്‌യില്‍ സംഘടിപ്പിച്ച ചിത്രത്തിന്റെ പ്രമോഷനിടെ ഹിന്ദി സംസാരിക്കാന്‍ തനിക്ക് പ്രയാസമുണ്ടെന്ന് താരം പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ചടങ്ങില്‍ അതിഥികളെയും മാദ്ധ്യമങ്ങളെയും ഹിന്ദിയില്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ച നടി, തനിക്ക് ഹിന്ദി അത്ര വശമില്ലെന്ന് തുറന്നു സമ്മതിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ താരത്തിനെതിരെ ട്രോളുകള്‍ ആരംഭിക്കുകയായിരുന്നു. നടിയുടെ ഹിന്ദി പരിജ്ഞാനത്തെക്കുറിച്ച് പലരും വിമര്‍ശിച്ചു. വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിലെ നടിയുടെ കാസ്റ്റിംഗിനെ ചോദ്യം ചെയ്തും ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തി.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'ത്തില്‍ സായ് പല്ലവിയാണ് സീതാദേവിയുടെ വേഷം ചെയ്യുന്നത്. അടിസ്ഥാന ഹിന്ദി പോലും അറിയാത്ത ഒരാളെ എങ്ങനെയാണ് സീതയായി തിരഞ്ഞെടുത്തതെന്നാണ് വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ താരത്തെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. കത്രീന കൈഫ്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയ നടിമാരും തുടക്കത്തില്‍ ഹിന്ദി അറിയാത്തവരായിരുന്നുവെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. ഒരു നടിയുടെ കഴിവിനെ ഭാഷയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും, ഡയലോഗുകള്‍ പഠിച്ചു പറയാന്‍ അവര്‍ക്ക് സാധിക്കുമെന്നും ആരാധകര്‍ പറഞ്ഞു.

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ പാണ്ഡെ സംവിധാനം ചെയ്യുന്ന പ്രണയചിത്രമാണ് 'ഏക് ദിന്‍'. 2016ല്‍ പുറത്തിറങ്ങിയ 'വണ്‍ ഡേ' എന്ന തായ് സിനിമയുടെ റീമേക്കാണിത്. ഒരു ദിവസത്തേക്ക് മാത്രം തന്റെ പ്രണയിനിക്കൊപ്പം കഴിയാന്‍ ആഗ്രഹിക്കുന്ന യുവാവിന്റെയും ആ ആഗ്രഹം അപ്രതീക്ഷിതമായി സഫലമാകുന്നതിന്റെയും കഥയാണ് ചിത്രം പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (3 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (8 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (9 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (9 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (9 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends