ആ മലയാള അക്ഷരങ്ങള്‍ തേടിപ്പോകുമ്പോള്‍.... ലിഗയുടെ മൃതദേഹത്തിനു സമീപത്തു നിന്നു കണ്ടെത്തിയ ജാക്കറ്റും മലയാള അക്ഷങ്ങളും വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേക്കാണെന്ന് സൂചന നല്‍കി ഇലീസും കുടുംബവും; ശക്തമായ അന്വേഷണത്തിനൊരുങ്ങി പോലീസ്

കോവളത്തു കണ്ടല്‍ കാടുകള്‍ക്കുള്ളില്‍ വള്ളികളില്‍ കുടുങ്ങി കഴുത്തു വേര്‍പെട്ടനിലയില്‍ കണ്ടെത്തിയ സ്ത്രീ കാണാതായ വിദേശവനിത ലിഗയുടേത് എന്ന് വ്യക്തമാകവെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബാംഗങ്ങള്‍. ലിഗ അപകടത്തില്‍ പെട്ടതോ ആത്മഹത്യ ചെയ്ത്‌തോ അല്ല എന്നു ഇവരുടെ സഹോദരി ഇലീസ് പറയുന്നത്.
ലിഗയ്ക്ക് എന്തു സംഭവിച്ചു എന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തണം. ആ സ്ഥലം വരെ അവര്‍ക്കു തനിച്ചു പേകാന്‍ കഴില്ല എന്നും ഇലീസ് പറയുന്നു. മൃതദേഹത്തില്‍ നിന്നു ലഭിച്ച അടിവസ്ത്രം ലിഗയുടെ രാജ്യത്തെ കമ്പനിയുടേതായിരുന്നു. മൃതശരീരത്തില്‍ നിന്നു ലഭിച്ച തലമുടിയും ശരീരത്തിലെ മാര്‍ക്കുകളും ലിഗയുടേതു തന്നെ എന്നാല്‍ മൃതശരരീരത്തിനു സമീപത്തു നിന്നു ലഭിച്ച ജാക്കറ്റ് ഇവര്‍ ഉപയോഗിക്കുന്നതല്ല എന്നും അതു ലീയുടെതല്ല എന്നും സഹോദരി ഇലീസ് ഉറപ്പിച്ചു പറയുന്നു. ജാക്കറ്റില്‍ മലയാളത്തില്‍ ഉള്ള അക്ഷരങ്ങളാണ് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ ഇതിന് ഉത്തരം കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ലീഗയേ കാണാതായപ്പോള്‍ അവര്‍ കടുത്ത വിഷാദരോഗിയാണ് എന്നും അടിയന്തരമായി ഇടപെടണം എന്നും മണിക്കൂറുകള്‍ കരഞ്ഞു പറഞ്ഞിട്ടും പോലീസ് അതു ഗൗരവത്തോടെ എടുത്തില്ല എന്ന് ഇലീസ് പറയുന്നു. ശാസ്ത്രീയ പരിശോധനഫലം വന്നതിനു ശേഷം മാത്രമേ മരണകാരണം കണ്ടെത്താനാകു.
ഇന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരാനിരിക്കെ മരണകാരണം കൊലപാതകമല്ല എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ശരീരത്തിലോ ആന്തരീക അവയവങ്ങള്‍ക്കോ പരിക്കുകള്‍ ഇല്ല. വിഷം ഉള്ളില്‍ ചെന്നതാകാം മരണകാരണം എന്ന പോലീസ് കരുതുന്നു. മൃതദേഹം കണ്ടെത്തിയ കണ്ടല്‍ കാടുകളുടെ സമീപത്തു നിന്ന് അസ്വഭാവകമായി ഒന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha






















