സംസ്ഥാനത്ത് എയ്ഡഡ് സ്‌കൂളുകള്‍ ആരംഭിച്ച് 60 വര്‍ഷം കഴിഞ്ഞിട്ടും സ്‌കൂളുകളുടെ ഒരു വിവരവും വിദ്യാഭ്യാസവകുപ്പിന്റെ കയ്യിലില്ല; ഞെട്ടലോടെ അധികൃതര്‍

സംസ്ഥാനത്തെ കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍ക്കു കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളുടെ വിവരങ്ങള്‍ വിദ്യഭ്യാസ വകുപ്പിന് അജ്ഞാതം. ആകെയുള്ളതു സിംഗിള്‍ മാനേജ്‌മെന്റുകള്‍ക്കു കീഴിലുള്ള ഒറ്റ വിദ്യാലയങ്ങളുടെ വിവരങ്ങള്‍ മാത്രം. മുഴുവന്‍ സ്‌കൂളുകളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിയന്തര സര്‍ക്കുലര്‍.
എയ്ഡഡ് സ്‌കൂളുകളിലെ തസ്തിക നിര്‍ണായകവും നിയമന അംഗീകാരവും ഓണ്‍ലൈന്‍ മുഖേനയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി ലോഗിന്‍ ഐഡിയും പാസ്‌വേഡും നല്കാുന്‍ നടപടി ആരംഭിച്ചപ്പോഴാണു കോര്‍പറേറ്റ്, വ്യക്തിഗത മാനേജ്‌മെന്റുകള്‍ക്കു കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളുടെ വിവരങ്ങള്‍ കൈയിലില്ലെന്നു വകുപ്പ് അധികൃതര്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞത്. ഏതൊക്കെ സ്‌കൂളുകള്‍ എവിടെയൊക്കെയെന്നോ ആരാണവ നടത്തുന്നതെന്നോ പിടിയില്ല. എയ്ഡഡ് സ്‌കൂളുകളുടെ ആകെ എണ്ണം മാത്രമാണു കൈവശമുള്ളത്.
സംസ്ഥാനത്ത് എയ്ഡഡ് സ്‌കൂളുകള്‍ ആരംഭിച്ച് 60 വര്‍ഷം പിന്നിടുമ്പോഴാണ് ഈ ഗുരുതര അനാസ്ഥ. തുടര്ന്ന് ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ ഡി.ഇ.ഒമാര്‍ക്കും സര്‍ക്കുലര്‍ അയച്ചു. സര്‍ക്കുലറിന്റെ മൂന്നാം ഖണ്ഡികയിലാണു സ്‌കൂളുകളുടെ വിവരങ്ങള്‍ വകുപ്പിന്റെ പക്കലില്ലെന്ന വെളിപ്പെടുത്തലുള്ളത്. അതിനാല്‍ ഒന്നിലധികം സ്‌കൂളുകളുള്ള മാനേജ്‌മെന്റുകളുടെ വിവരങ്ങള്‍ അടിയന്തരമായി ശേഖരിക്കാനാണു ഡി.ഇ.ഒമാര്‍ക്കുള്ള നിര്‍ദ്ദേശം. ഒരു സ്‌കൂള്‍ മാത്രമുള്ള മാനേജ്‌മെന്റുകളുടെ വിവരങ്ങള്‍ ശേഖരിക്കേണ്ടതില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















