തലശ്ശേരിയെ നടുക്കിയ ദുരൂഹ മരണങ്ങളുടെ ചുരുളഴിയുന്നു; രണ്ട് കുട്ടികൾ ഉൾപ്പെടെ മരിച്ചത് ഒരു കുടുംബത്തിലെ നാലുപേർ... മരിച്ചവരുടെ ആന്തരിക അവയങ്ങളിൽ കാണപ്പെട്ട പേസ്റ്റ് രൂപത്തിലുള്ള ദ്രാവകം ഉഗ്ര വിഷം; വീട്ടിൽ അവശേഷിച്ച യുവതിയെ ഛർദിയെ തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ... സൗമ്യയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും; ഈ വീടുമായി നിരന്തര ബന്ധമുള്ള മൂന്നു യുവാക്കൾ പൊലീസ് നിരീക്ഷണത്തിൽ

കണ്ണൂർ പിണറായിയിലെ വണ്ണത്താൻ വീട്ടിൽ അടിക്കടി ഉണ്ടായ മൂന്ന് മരണങ്ങളും ആറ് വർഷം മുൻപ് നടന്ന മറ്റൊരു മരണവുമാണ് പോലിസ് അന്വേഷിക്കുന്നത്.ചർദി ബാധിച്ച് ഈ കുടുംബത്തിലെ നാല് പേർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്തിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം ഏഴിന് മരിച്ച കമലയുടെയും ഈ മാസം പതിമൂനിന് മരിച്ച ഭർത്താവ് കുഞ്ഞിക്കണ്ണന്റെയും പോസ്റ്റ് മോർട്ടം റിപോർട്ടിൽ ശരീരത്തിൽ അലുമിനിയം ഫോസ്ഫേറ്റ് എന്ന വിഷാംശം കൂടിയ അളവിൽ ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. അതോടെ ഈ മരണങ്ങൾ കൊലപാതകം ആണെന്നതിലേക്ക് വിരൽ ചുണ്ടുകയാണ്.
ദുരൂഹമരണങ്ങളുടെ ചുരുളഴിക്കാൻ ഇന്നലെ മൂന്ന് മാസം മുൻപ് സംസ്കരിച്ച ഒൻപതു വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പടന്നക്കര വണ്ണത്താംവീട്ടിലെ ഐശ്വര്യയുടെ മൃതദേഹമാണ് പുറത്തെടുത്തത്.ഇതിന്റെ റിപ്പോർട്ട് കൂടി ലഭിച്ചതിനു ശേഷമായിരിക്കും പോലീസ് കൃത്യമായ നിഗമനത്തിൽ എത്തുന്നത്. തലശേരി തഹസിൽദാരുടെ സാന്നിധ്യത്തിലാണ് വീട്ടുവളപ്പിൽ സംസ്കരിച്ച ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്തത്. ഫോറൻസിക് സർജൻ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം രാസപരിശോധനയ്ക്കായി ശരീരഭാഗങ്ങൾ ശേഖരിച്ചു. ജനവരി 21നാണ് ഐശ്വര്യ മരണപ്പെട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച ഐശ്വര്യയുടെ അമ്മ സൗമ്യയെ ചർദിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ബന്ധുക്കൾ ഐശ്വര്യയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു പൊലീസിനു പരാതി നൽകിയത്. സൗമ്യ സഹകരണ ആശുപത്രിയിൽ ന്യൂറോ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇതിനിടയില്‍ സൗമ്യയെ കാണാന്‍ ആശുപത്രിയിലെത്തി ബഹളം വെച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.. ഒരാഴ്ചയായി തലശ്ശേരി സഹകരണ ആശുപത്രിയിൽ കഴിയുന്ന സൗമ്യ ഇപ്പോൾ പൊലീസ് കാവലിലാണ്. യുവതിയെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഈ വീടുമായി നിരന്തര ബന്ധമുള്ള മൂന്നു യുവാക്കളും പൊലീസ് നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha






















