മഞ്ജു വാര്യർക്കും ദീപ നിശാന്തിനും നേരെ ബിജെപി പ്രവർത്തകന്റെ സൈബർ ആക്രമണം ; വനിതാകമ്മീഷന്‍ രംഗത്ത്

സോഷ്യല്‍ മീഡിയയിലൂടെ നടി മഞ്ജു വാര്യര്‍ക്കും അധ്യാപികയായ ദീപ നിശാന്തിനും നേരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മിഷന്‍ ജില്ലാ പൊലീസ് മേധാവിക്കു കത്തയച്ചു. ജമ്മു കശ്മീരില്‍ എട്ടു വയസ്സുകാരി കൊല ചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്തിനു പിന്നാലെയാണ് അപകീര്‍ത്തികരമായ പരാമര്‍ശം ഉണ്ടായത്.
മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്. വാര്‍ത്തയുടെ സ്ത്യാവസ്ഥ പരിശോധിച്ച ശേഷം ശരിയെന്നു തെളിഞ്ഞാല്‍ ആരോപണ വിധേയനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എസ്.പി എസ് സുരേന്ദ്രന്‍ പറഞ്ഞു.
ഫെയ്‌സ്ബുക്കില്‍ കാശ്മീർ കത്വ സംഭവവുമായി ബന്ധപ്പെട്ട് പോസ്റ്റിട്ട അധ്യാപിക ദിപാ നിശാന്തിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ദീപാ നിശാന്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും മോശം പരാമർശം നടത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha






















