സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിൽ മാനേജ്‍മെന്റിന് അതൃപ്തി ; നഴ്സുമാരുടെ വേതനവര്‍ധന നടപ്പാക്കാനാകില്ലന്ന് മാനേജ്‍മെന്റ് ; വിജ്ഞാപനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാൻ മാനേജ്മെന്റ് തീരുമാനം

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിൽ മാനേജ്‍മെന്റിന് അതൃപ്തി. സര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കാനാകില്ലെന്ന് മാനേജ്മെന്‍റുകള്‍. ഭീഷണിപ്പെടുത്തി നേടിയ വേതന വര്‍ധനവാണിതെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (കെപിഎച്ച്‌എ).
വിജ്ഞാപനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനാണ് മാനേജ്മെന്‍റുകളുടെ തീരുമാനം. ഇത് സംബന്ധിച്ച് മാനേജ്മെന്‍റ് പ്രതിനിധികള്‍ വ്യാഴാഴ്ച എറണാകുളത്ത് യോഗം ചേരും. പുതുക്കിയ മിനിമം വേതനം നല്‍കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരുംഅല്ലെങ്കില്‍ ആ സാഹചര്യം ഒഴിവാക്കാൻ ചികിത്സാ നിരക്ക് വര്‍ധിപ്പിക്കുമെന്നും മാനേജ്മെന്‍റുകള്‍ അറിയിച്ചു.
അതേസമയം, ഈ മാസം തന്നെ വര്‍ധിപ്പിച്ച വേതനം നഴ്സുമാര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രികള്‍ക്ക് യുഎന്‍എ നോട്ടീസ് നല്‍കി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം നടത്തുമെന്നും നോട്ടീസില്‍ പറയുന്നു.
സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണ ഉത്തരവ് പുറത്തിറക്കിയതിന്റെ പശ്ചാത്തലത്തില്‍ ലോംഗ് മാര്‍ച്ച് സമരത്തില്‍ നിന്ന് നഴ്‌സുമാര്‍ പിന്മാറി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ യോഗത്തിലാണ് തീരുമാനം. എന്നാല്‍ കൂടുതല്‍ അലവന്‍സുകള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം തുടരുമെന്ന് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം 20000 രൂപയാക്കി ഉയര്‍ത്തി ഇന്നലെ വിജ്ഞാപനമിറക്കിയിരുന്നു.
https://www.facebook.com/Malayalivartha






















