കേരള സംസ്ഥാന ലോട്ടറിയുടെ ടിക്കറ്റ് നമ്പർ തിരുത്തി സമ്മാന തുക അടിച്ചെടുത്തതായി പരാതി

കേരള സംസ്ഥാന ലോട്ടറിയിലെ നിർമ്മൽ ടിക്കറ്റിന്റെ അഞ്ചാം സമ്മാനം ലഭിച്ച നമ്പർ ലോട്ടറി ടിക്കറ്റിൽ തിരുത്തിച്ചേർത്ത് പണം തട്ടിയതായി പരാതി. ചോറ്റാനിക്കരയിൽ പ്രവർത്തിക്കുന്ന അമ്മ ലോട്ടറീസിലാണ് തിരുത്തിയ ടിക്കറ്റ് നൽകി കടയിൽ നിന്നും 4000 രൂപ തട്ടിയെടുത്തത്.
ഞായറാഴ്ച വൈകീട്ട് ആറോടെയാണ് 40 വയസ്സിനു മുകളിൽ പ്രായമുള്ള ഒരാൾ NU 583272, NR 583272 സീരിയലുകളിലുള്ള രണ്ടു ടിക്കറ്റുകളിൽ 3 എന്ന അക്കം 8 ആക്കി തിരുത്തി പണം തട്ടിയത്. 2000 രൂപയുടെ രണ്ടു ടിക്കറ്റകളിലുള്ള സമ്മാനത്തുക കൈപ്പറ്റി ഇയാൾ സ്ഥലം വിടുകയായിരുന്നു.
ലോട്ടറി കടയിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറയിൽ തട്ടിപ്പു നടത്തിയെന്നു കരുതുന്നയാളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. കടയുടമ പാമ്പ്രാസ് വിനോദ് ചോറ്റാനിക്കര പോലീസ് സ്റ്റേഷനിൽ പരാതി നൽ കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















