ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തലയുടെ ഉപവാസം ശീതീകരണ സംവിധാനങ്ങളോടെ ; സമരം ജനശ്രദ്ധയാകര്‍ഷിക്കാനായി മരിച്ച ശ്രീജിത്തിന്റെ മകളെയും സഹോദരനെയും വേദിയിലെത്തിച്ചു

വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറൈൻ ഡ്രൈവിൽ 24 മണിക്കൂർ ഉപവാസം അവസാനിച്ചു. കേസില്‍ വരാപ്പുഴ എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ ഉപവാസ സമരം യുഡിഎഫിന്റെ രാഷ്ട്രീയ നാടകമായി. ശീതീകരണ സംവിധാനങ്ങളോടെ മറൈന്‍ ഡ്രൈവില്‍ തയ്യാറാക്കിയ വേദിയിലായിരുന്നു ഉപവാസം.
യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അധ്യക്ഷനായി. സമരം ജനശ്രദ്ധയാകര്‍ഷിക്കാനായി മരിച്ച ശ്രീജിത്തിന്റെ മകള്‍ ആര്യനന്ദ, സഹോദരന്‍ രഞ്ജിത് എന്നിവരെയും വേദിയിലെത്തിച്ചു. നേരത്തെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ നടത്തിയ ഉപവാസ സമരത്തിലും ആര്യനന്ദയെ എത്തിച്ചിരുന്നു.
കസ്റ്റഡി മരണക്കേസിൽ ആലുവ റൂറൽ എസ്പി എ.വി. ജോർജിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാവി വേഷത്തിലെത്തിയ റൂറൽ ടൈഗർ ഫോഴ്‌സ് അംഗങ്ങളാണ് ശ്രീജിത്തിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കേരള പൊലീസ് ആക്ട് പ്രകാരം ടൈഗർ ഫോഴ്‌സുകളെ നിയമിക്കാൻ എസ്പിക്ക് അധികാരമില്ല.
എസ്പി എ.വി. ജോർജ് നിയമലംഘനമാണു നടത്തിയത്. എസ്പിയെ സ്ഥലം മാറ്റണമെന്നു കേസിന്റെ തുടക്കത്തിലേ ആവശ്യപ്പെട്ടതാണ്. എന്നാൽ, എല്ലാ തെളിവുകളും നശിപ്പിക്കാൻ സൗകര്യം ചെയ്തു കൊടുത്തതിനു ശേഷമാണു സ്ഥലം മാറ്റിയത്. കേരളത്തിലെ പൊലീസുകാരും സ്റ്റേഷനുകളും അത്ര മോശമാണെന്നു പറയാനാകില്ല. അവരെ നിയന്ത്രിക്കാൻ പറ്റാത്ത മുഖ്യമന്ത്രിയാണു നാടിനു ഭാരം.
രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം പ്രതി. സംഭവത്തിൽ സിപിഎം നേതൃത്വത്തിന്റെ പങ്ക് ചെറുതല്ല. മൊഴി മാറ്റിപ്പറയാൻ സിപിഎം നേതൃത്വം നിർദേശം നൽകിയെന്നാണു പറയുന്നത്. ഇതു ഗൗരവമായി കാണേണ്ടതാണ്. എന്നാൽ, ഇതൊരു പ്രാദേശികപ്രശ്‌നം മാത്രമാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറയുന്നത്. അന്വേഷണം സിബിഐക്ക് വിടണം. അതിനായി രാഷ്ട്രീയമായും നിയമപരമായും പോരാടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha






















