Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

സ്വാഭാവികമായും നഴ്‌സുമാരുടെ കാര്യങ്ങളില്‍ മുന്‍കൈ എടുത്ത് മാതൃക കാട്ടേണ്ടത് കേരളം തന്നെയാണ്. എന്നിട്ടുപോലും ഇവിടേയും ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ക്ക് പ്രക്ഷോഭങ്ങളുമായി തെരുവില്‍ ഇറങ്ങേണ്ടി വരുന്നു എന്നതാണ് നാം യഥാര്‍ത്ഥത്തില്‍ തിരിച്ചറിയേണ്ടത് ; നഴ്‌സുമാരുടെ ശമ്പള വര്‍ധന തൃപ്തികരമെന്ന് ബൽറാം

24 APRIL 2018 12:53 PM IST
മലയാളി വാര്‍ത്ത

നഴ്‌സുമാരുടേയും മറ്റ് ആശുപത്രി ജീവനക്കാരുടേയും ശമ്പള വര്‍ദ്ധന അംഗീകരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തെ സ്വാഗതചെയ്ത് വിടി ബല്‍റാം എംഎല്‍എ. ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യത്തില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന ലോംഗ് മാര്‍ച്ച് പിന്‍വലിക്കാനുള്ള യുഎന്‍എയുടെ തീരുമാനത്തേയും അംഗീകരിക്കുന്നുവെന്ന് ബൽറാം വ്യക്തമാക്കി. പൊതുവില്‍ തൃപ്തികരമെങ്കിലും നേരത്തെ സര്‍ക്കാര്‍ തന്നെ ഇറക്കിയ കരട് വിജ്ഞാപനത്തില്‍ ഏറെ അട്ടിമറികള്‍ നടത്തിയാണ് ഇപ്പോഴത്തെ അന്തിമ ഉത്തരവ് വന്നിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ;

നഴ്സുമാരുടേയും മറ്റ് ആശുപത്രി ജീവനക്കാരുടേയും ശമ്പള വർദ്ധന അംഗീകരിച്ച് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തെ സ്വാഗതം ചെയ്യുന്നു. ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യത്തിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന ലോംഗ് മാർച്ച് പിൻവലിക്കാനുള്ള യുഎൻഎയുടെ തീരുമാനത്തേയും അംഗീകരിക്കുന്നു. ആശുപത്രി മുതലാളിമാരുടെ സമ്മർദ്ദത്താൽ ഏറെ നാളായി ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് നടത്തിയ സർക്കാർ വൈകിയാണെങ്കിലും കാര്യങ്ങൾ കൈവിട്ടു പോകുന്നത് മനസ്സിലാക്കി അവസാന നിമിഷത്തിലെങ്കിലും ഇടപെടാൻ തയ്യാറായത് നന്നായി.

പൊതുവില്‍ തൃപ്തികരമെങ്കിലും നേരത്തെ സര്‍ക്കാര്‍ തന്നെ ഇറക്കിയ കരട് വിജ്ഞാപനത്തില്‍ ഏറെ അട്ടിമറികള്‍ നടത്തിയാണ് ഇപ്പോഴത്തെ അന്തിമ ഉത്തരവ് വന്നിരിക്കുന്നത്. നേരത്തെ ആശുപത്രികളെ നാല് കാറ്റഗറിയായി തിരിച്ചിരുന്നത് ഇപ്പോള്‍ ആറ് കാറ്റഗറിയാക്കി മാറ്റിയത് മാനേജ്‌മെന്റുകളെ സഹായിക്കാനാണ്. 0-50 കിടക്കകള്‍ ഉള്ളിടത്ത് 20,000 രൂപയും 50-100 കിടക്കകള്‍ ഉള്ളിടത്ത് 24,500 രൂപയുമായിരുന്നു അടിസ്ഥാന ശമ്പളമായി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാലിപ്പോള്‍ 0-100 വരെയുള്ളത് ഒറ്റ കാറ്റഗറിയാക്കി 20,000 രൂപ ശമ്പളം നിശ്ചയിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ആശുപത്രികളുള്ളത് ഈ 50-100 വിഭാഗത്തിലാണെന്നതുകൊണ്ട് അവിടങ്ങളിലെ നേഴ്‌സുമാര്‍ക്ക് ഇതൊരു തിരിച്ചടിയാണ്. എന്നാല്‍ മാക്‌സിമം ശമ്പളമായ 30,000 രൂപ ലഭിക്കുന്ന 800 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികള്‍ കേരളത്തില്‍ രണ്ടെണ്ണം മാത്രമേ വരൂ എന്നതിനാല്‍ ഇതുകൊണ്ട് നാമമാത്രമായ നേഴ്‌സുമാര്‍ക്കേ പ്രയോജനം ലഭിക്കുകയുള്ളൂ. അലവന്‍സുകളുടെ കാര്യത്തിലും സമാനമായ മാറ്റങ്ങളാണ് അന്തിമ വിജ്ഞാപനത്തില്‍ വന്നിരിക്കുന്നത്. ഇതിന്റെയൊക്കെ ഫലമായി പ്രതീക്ഷിത വര്‍ദ്ധനവില്‍ നിന്ന് ഏതാണ്ട് 6,000 10,000 രൂപയുടെ കുറവ് എല്ലാ നേഴ്‌സുമാര്‍ക്കും ഉണ്ടാവുകയാണ്.

എന്നിരുന്നാല്‍ത്തന്നെയും സാമാന്യം ഭേദപ്പെട്ട ഒരു ശമ്പളവര്‍ദ്ധനവ് നേടിയെടുക്കാന്‍ നേഴ്‌സിംഗ് സമൂഹത്തിന് സാധിച്ചത് അവരുടെ കൂട്ടായ്മയുടേയും പോരാട്ട വീര്യത്തിന്റേയും ഭാഗമായിത്തന്നെയാണ്. അവര്‍ പ്രഖ്യാപിച്ചിരുന്ന ലോംഗ് മാര്‍ച്ച് നടക്കുകയായിരുന്നുവെങ്കില്‍ ഒരുപക്ഷേ കേരളം ഇന്നേവരെക്കണ്ട ഏറ്റവും വലിയൊരു ജനകീയ സമര മുന്നേറ്റമായി അത് മാറുമായിരുന്നു. അതിന്റെ രാഷ്ട്രീയ അപകട സാധ്യത മനസ്സിലാക്കി അവസാന നിമിഷമെങ്കിലും ഇടപെടാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായത് തീര്‍ച്ചയായും സമരം ചെയ്യുന്ന നഴ്‌സിംഗ് സമൂഹത്തിന്റേയും അവര്‍ക്ക് പിന്തുണയുമായി കടന്നുവന്ന കേരളീയ പൊതുസമൂഹത്തിന്റേയും വിജയമാണ്. ഇപ്പോള്‍ വന്നത് പൂര്‍ണ്ണ തൃപ്തികരമല്ലെന്നും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി തുടര്‍സമരങ്ങളും നിയമപോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്നുമാണ് യുഎന്‍എയുടെ നിലപാട് എന്നാണ് അറിയാന്‍ കഴിയുന്നത്.

ഈ തീരുമാനങ്ങള്‍ എല്ലാ ആശുപത്രികളിലും നടപ്പാവുന്നു എന്ന് ഉറപ്പുവരുത്തുക എന്നതാണ് ഇനിയുള്ള ചുമതല. യുഎന്‍എക്കും മറ്റ് എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ കഴിയേണ്ടതുണ്ട്. സമരം ചെയ്യാന്‍ തയ്യാറായി എന്നതിന്റെ പേരിലുള്ള വേട്ടയാടലുകള്‍ എവിടെയും ഉണ്ടാകുന്നില്ല എന്നും ഉറപ്പു വരുത്തേണ്ടതുണ്ട്. മാസങ്ങളായി തുടരുന്ന ചേര്‍ത്തല കെവിഎം ആശുപത്രിയിലെ സമരത്തിനും തൃപ്തികരമായ തീര്‍പ്പുണ്ടായാല്‍ മാത്രമേ ഈ ശമ്പള വര്‍ദ്ധനാസമര വിജയം ആഘോഷിക്കാന്‍ നേഴ്‌സിംഗ് സമൂഹത്തിന് സാധിക്കൂ. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാവണം.

സുപ്രീം കോടതി നിര്‍ദ്ദേശിച്ച നേഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് കേരളത്തിലാണ് ആദ്യമായി നടപ്പിലാവുന്നത് എന്നും അത് സംസ്ഥാന സര്‍ക്കാരിന്റെ മഹാമനസ്‌കതയാണെന്നും മറ്റും സര്‍ക്കാര്‍ അനുകൂലികള്‍ പാടിപ്പുകഴ്ത്തുന്നതില്‍ വലിയ കാര്യമൊന്നുമില്ല. കാരണം ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതല്‍ നഴ്‌സുമാരെ സൃഷ്ടിക്കുന്നത് കേരളമാണ്. നഴ്‌സുമാരുടെ കൂട്ടായ്മ ഏറ്റവും ശക്തവും സംഘടിതമായതും കേരളത്തിലാണ്.

ഈ വര്‍ഷം തന്നെ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഡല്‍ഹി, പഞ്ചാബ്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ യുഎന്‍എയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് മാസങ്ങള്‍ ആവുന്നതേയുള്ളൂ. സ്വാഭാവികമായും നഴ്‌സുമാരുടെ കാര്യങ്ങളില്‍ മുന്‍കൈ എടുത്ത് മാതൃക കാട്ടേണ്ടത് കേരളം തന്നെയാണ്. എന്നിട്ടുപോലും ഇവിടേയും ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ക്ക് പ്രക്ഷോഭങ്ങളുമായി തെരുവില്‍ ഇറങ്ങേണ്ടി വരുന്നു എന്നതാണ് നാം യഥാര്‍ത്ഥത്തില്‍ തിരിച്ചറിയേണ്ടത്. ആതുരസേവന മേഖലയിലെ കച്ചവട താത്പര്യക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങാതെ ജനപക്ഷ താത്പര്യങ്ങളുയര്‍ത്തിപ്പിടിക്കാന്‍ ഇനിയും നമ്മുടെ രാഷ്ട്രീയ, ഭരണ നേതൃത്ത്വങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. നീതിയിലേക്കുള്ള നടത്തം #Walk_For_Justice നമുക്ക് ഇനിയും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ബല്‍റാം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends