ശാന്തമായിരുന്ന കടൽ പിറന്നാൾ ആഘോഷങ്ങളുടെ സന്തോഷം കവർന്നെടുത്തു; സഹോദരിയുടെ പിറന്നാൾ ദിവസം യുവതിയുടെ ദാരുണാന്ത്യം; നടുക്കം വിട്ടു മാറാതെ ഒരു നാട്

അഴീക്കോട് ബീച്ചിൽ അശ്വനിയെ കടല്‍ കവര്‍ന്നതു സഹോദരി ദൃശ്യയുടെ പിറന്നാള്‍ ആഘോഷത്തിനിടയില്‍. ഞായറാഴ്ച്ചയായിരുന്നു പഴൂക്കര കടംബത്തിൽ വിജയുകമാറിന്റെ മകള്‍ അശ്വനി(20)യെ കടലില്‍ കാണാതായത്. ഞായറാഴ്ച്ചയായിരുന്നു മൂത്തസഹോദരി ദൃശ്യയുടെ പിറന്നാള്‍. അശ്വനിയും കുടുംബവും കൊടുങ്ങല്ലുരില്‍ ക്ഷേത്രദര്‍ശനം നടത്തിയ ശേഷം അഴിക്കോട് കടപ്പുറത്തു നടക്കുന്ന ഫെസ്റ്റ് കാണാന്‍ തീരത്തേയ്ക്ക് എത്തിയതായിരുന്നു. ആ സമയം കടല്‍ ശാന്തമായിരുന്നു.
തിരമാലകള്‍ തീരം തൊടുന്നതിനു സമീപത്തായാണ് അശ്വനി നിന്നത്. തീരകള്‍ ശക്തിയാര്‍ജിച്ചു വരികയും തിരയില്‍ പെട്ട അശ്വനിയെ കാണാതാകുകയുമായിരുന്നു. അശ്വനിയെ രക്ഷിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചു എങ്കിലും ഇതു പരാജയപ്പെട്ടു. തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് അശ്വനിയുടെ മൃതദേഹം കടലില്‍ നിന്നു കണ്ടെത്തിയത്. മാള മെറ്റ്‌സ് എഞ്ചിനിയറിങ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് നാലാം സെമിസ്റ്റര്‍ വിദ്യാര്‍ത്ഥിനിയായിരുന്നു അശ്വതി.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആറംഗ സംഘം ബീച്ചിലെത്തിയത്. ഇതില്‍ നാലുപേര്‍ മുട്ടോളം കടലിലേക്കിറങ്ങുകയായിരുന്നു. ഈ സമയത്ത് കൂറ്റന്‍ തിരമാലയോടൊപ്പം രൂക്ഷമായ കടലേറ്റവുമുണ്ടായതോടെ നാലുപേരും വെള്ളത്തില്‍ വീണുപോകുകയായിരുന്നു. ലൈഫ് ഗാര്‍ഡ് പ്രതാപന്‍ ഓടിയെത്തി മുങ്ങിത്താഴ്ന്നവരെ വലിച്ചുകയറ്റിയെങ്കിലും അശ്വനി പിടിവിട്ടു പോകുകയായിരുന്നു. തീരദേശ പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല.
https://www.facebook.com/Malayalivartha






















