പാളയത്തില്‍ പടയുമായി സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് നാളെ കൊല്ലത്ത് തുടങ്ങുന്നു; കാനവും ഇസ്മയിലും തമ്മിലുള്ള ബലപരീക്ഷണമാണ് മുഖ്യആകര്‍ഷണം, ദേശീയനേതൃത്വത്തിന് കാര്യമായി ഒന്നും ചെയ്യാനില്ല, പണവും അധികാരവും ഉള്ളത് കേരളത്തില്‍ മാത്രം

സി.പി.ഐയുടെ പാര്‍ട്ടി കോണ്‍ഗ്രസ് നാളെ കൊല്ലത്ത് തുടങ്ങുമ്പോള്‍ സി.പി.എമ്മിലേതിന് സമാനമായ ബലപരീക്ഷണത്തിന് വേദിയാകും. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മായീലിനെ പുകച്ച് പുറത്ത് ചാടിക്കാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സംഘവും സംസ്ഥാന സമ്മേളനത്തിലേ കളിതുടങ്ങിയിരുന്നു. ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഇസ്മയിലിനെ വെട്ടുകയാണ് ലക്ഷ്യം. ഇത് മുന്‍കൂട്ടി കണ്ട ഇസ്മയില്‍ കണ്‍ട്രോള്‍ കമ്മിഷന് പരാതി നല്‍കിയിരുന്നു. അതിന് പിന്നാലെ സംസ്ഥാനത്ത് അടുത്തകാലത്ത് നടന്ന റവന്യൂഭൂമി ഇടപാടുകളിലെ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ഇസ്മയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയാക്കും. മിച്ചഭൂമി മറിച്ച് വില്‍ക്കാന്‍ സഹായവാഗ്ദാനം നല്‍കിയ വയനാട് ജില്ലാ സെക്രട്ടറിക്ക് മാറിനില്‍ക്കേണ്ടിവന്നു. ഹാരിസണ്‍കേസില്‍ സര്‍ക്കാരിന് തിരിച്ചടിയുണ്ടായി. എന്നിവയാണ് ചര്‍ച്ചയാക്കുന്നത്.
അതേസമയം മുന്‍മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കയ്യേറിയ സംഭവത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതിനെ തുടര്‍ന്ന് സി.പി.ഐ അംഗങ്ങള്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ട് നിന്നിരുന്നു. അത് ശരിയായില്ലെന്ന് ഇസ്മയില്‍ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് കാനം അദ്ദേഹത്തെ സംസ്ഥാന കൗണ്‍സില്‍ ഓഫീസില്‍ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. എല്‍.ഡി.എഫില്‍ പങ്കെടുക്കുന്ന സി.പി.ഐ നേതാക്കളില്‍ നിന്നും ഇസ്മയിലിനെ ഒഴിവാക്കുകയും ചെയ്തു. ഇടക്കാലത്ത് ശാന്തമായിരുന്ന ഗ്രൂപ്പ് പോര് ഇതോടെയാണ് ശക്തമായത്. തുടര്‍ന്ന് സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന പേരില്‍ ഇസ്മയിലിനെതിരെ ആക്ഷേപങ്ങള്‍ അച്ചടിച്ച് മലപ്പുറം സമ്മേളനത്തില്‍ വിതരണം ചെയ്തു. ഈ റിപ്പോര്‍ട്ട് കാനവും ടീമും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി. ഇസ്മയിലിനും ചങ്ക്‌ബ്രോസായ സി.എന്‍ ചന്ദ്രന്‍, ആര്‍ രാമചന്ദ്രന്‍ എന്നിവര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

തുടര്‍ന്നാണ് ഇസ്മയില്‍ ദേശീയ കണ്‍ട്രോള്‍ കമ്മീഷന് പരാതി നല്‍കിയത്. കാനം രാജേന്ദ്രന്‍,പന്ന്യന്‍ രവീന്ദ്രന്‍, കെ.ഇ ഇസ്മായീല്‍, ബിനോയ് വിശ്വം എന്നിവരാണ് കേരളത്തില്‍ നിന്നുള്ള ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍. ഇസ്മയിലിനെ ഒഴിവാക്കുന്നതിനൊപ്പം കാനത്തിന് തലവേദന സൃഷ്ടിക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി പി.പ്രകാശ് ബാബുവിനെ സംസ്ഥാനത്ത് നിന്ന് ഡല്‍ഹിയിലേക്ക് കടത്താനും കാനം ലക്ഷ്യമിടുന്നു.
പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് കാനത്തിന്റെ വഴിക്കാണ് നടക്കുന്നത്. ജില്ലാ കൗണ്‍സിലുകളില്‍ കെ.ഇ ഇസ്മയിലിന് വ്യക്തമായ സ്വാധീനമുണ്ട്. സംസ്ഥാന സമ്മേളനത്തില്‍ ഇസ്മയിലിനെതിരെ കാനം പടപ്പുറപ്പാട് നടത്തിയപ്പോള്‍ 12 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ആഞ്ഞടിച്ചിരുന്നു.
https://www.facebook.com/Malayalivartha






















