പിണറായിയിലെ ഒരു കുടംബത്തിലെ നാലു പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

പിണറായി പടന്നക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കൊലപാതകമാണെന്ന നിഗമനത്തെ തുടര്‍ന്നാണിത്. ഈ സംഭവവുമായി ബന്ധപ്പെട്ട് മരിച്ച കുഞ്ഞിക്കണ്ണന്റേയും കമലയുടേയും മകള്‍ സൗമ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു.
കുഞ്ഞിക്കണ്ണനേയും കമലയേയും കൂടാതെ സൗമ്യയുടെ മക്കളായ ഒന്നര വയസുള്ള കീര്‍ത്തന, ഐശ്വര്യ (8)എന്നിവരും നേരത്തെ മരിച്ചിരുന്നു. കുഞ്ഞിക്കണ്ണന്റേയും കമലയുടേയും ആന്തരികാവയവങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വിഷപദാര്‍ത്ഥമായ അലൂമിനിയം ഫോസ്‌ഫേറ്റ് ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. മരിച്ച നാലുപേരും സമാനമായ അസ്വസ്ഥത അനുഭവപ്പെട്ട ശേഷമാണ് മരിച്ചത്.
സൗമ്യയുടെ മകള്‍ എട്ട് വയസുകാരിയായ ഐശ്വര്യയുടെ മൃതദേഹം ഇന്നലെ പൊലീസ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. കുട്ടിയുടെ ശരീരത്തില്‍ നിന്നെടുത്ത സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















