Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഒരേ കുടുംബത്തിലെ നാലുപേര്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു; നടന്നത് കൊലപാതകം തന്നെ, വിവാഹത്തിനു മുമ്പും സൗമ്യക്ക് കാമുകന്മാരേറെ. ഭര്‍തൃമതിയായിട്ടും കാമുകന്മാരുമായുള്ള സല്ലാപം ഒഴിവാക്കിയില്ല

24 APRIL 2018 10:22 PM IST
മലയാളി വാര്‍ത്ത

പിണറിയിയില്‍ ഒരേ കുടുംബത്തിലെ നാലുപേര്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വീട്ടമ്മയായ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു. പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ മരിച്ച നാലുപേരുടെ മരണം കൊലപാതകമാണെന്ന് സ്ഥീരീകരിച്ചു. ഏറ്റവും ഒടുവില്‍ മരിച്ച വടവതി കമലയുടേയും ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ആന്തരികാവയവ പരിശോധനയില്‍ അലൂമിനിയം ഫോസ്‌ഫേറ്റ് അകത്ത് കടന്നെന്ന് വ്യക്തമായി. സംശയ നിഴലിലുണ്ടായിരുന്ന സൗമ്യ ദൈര്‍ഘ്യമേറിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നാല് പേരുടെ ദുരൂഹമരണം വെളിച്ചത്തു വരാന്‍ വഴിയൊരുങ്ങിയത് മുഖ്യമന്ത്രി പിറണായി വിജയന്റെ സന്ദര്‍ശനത്തോടെയാണ്. തുടര്‍ന്ന് മുഖ്യമന്ത്രി പൊലീസ് അന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയായിരുന്നു.അതോടെ കള്ളി പുറത്താകുമെന്ന് കരുതിയ സൗമ്യ വിഷദ്രാവകം കഴിച്ച് ആശുപത്രിയിലായി. ആശുപത്രിയില്‍ സുഖം പ്രാപിച്ച സൗമ്യയുടെ മൊഴിയില്‍ നിന്ന് ദുരൂഹ മരണങ്ങളുടെ ചുരുളഴിയുകയായിരുന്നു. സൗമ്യക്കൊപ്പം പങ്കാളികളാണെന്ന് കരുതുന്ന മൂന്ന് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്.

ഈ വീട്ടിലെ മരിച്ചവര്‍ക്ക് വിഷം നല്‍കിയതിനു പിന്നില്‍ അറിഞ്ഞോ അറിയാതേയോ വീട്ടിലുള്ളയാള്‍ക്ക് പങ്കുണ്ടെന്നും സൂചന ലഭിച്ചിരുന്നു കീടനാശിനിയിലും എലിവിഷത്തിലും ഉപയോഗിക്കുന്ന രാസവസ്തുവാണ് അലൂമിനിയം ഫോസ്‌ഫേറ്റ്. ഇത് നേരിയ അളവില്‍ അകത്തെത്തിയാല്‍ പോലും ഛര്‍ദ്ദിയും ശ്വസം മുട്ടലുമുണ്ടാക്കും. രക്തസമ്മര്‍ദ്ദം കുറഞ്ഞ് മരണം വരെ സംഭവിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഈ വീടുമായി നിരന്തര ബന്ധമുള്ള മൂന്ന് യുവാക്കളെ പൊലീസ് നിരീക്ഷണ പരിധിയിലാക്കിയിട്ടുണ്ട്. നേരത്തെ ഈ വീട്ടില്‍ അടിക്കടി യുവാക്കള്‍ വരുന്നത് സംബന്ധിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ കമലയുടെ മരണത്തിനു ശേഷം വീണ്ടും ഇവര്‍ വരുന്നത് നാട്ടുകാര്‍ വിലക്കിയിരുന്നു.

സൗമ്യയെ ആദ്യ ഘട്ടം ചോദ്യം ചെയ്തപ്പോള്‍ തന്നെ ഈ വീട്ടിലെ മരണങ്ങള്‍ കൊലപാതകത്തിലേക്ക് നയിക്കുന്ന ചില സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു. സൗമ്യയുടെ ഒരു മകള്‍ 2012 ല്‍ ഛര്‍ദ്ദിയും വയറുവേദനയുമായി മരണടഞ്ഞതാണ് തുടക്കം. ഇതേ രോഗ ലക്ഷണവുമായാണ് രണ്ടാമത്തെ മകള്‍ ഐശ്വര്യയും മരണടഞ്ഞത്.

കഴിഞ്ഞ ദിവസം ഒരു ബന്ധുവിന്റെ പരാതിയിലാണ് ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവ് നല്‍കിയത്. ഐശ്വര്യയുടെ മൃതദേഹം വീട്ടുവളപ്പിലായിരുന്നു സംസ്‌ക്കരിച്ചത്. കുഞ്ഞിക്കണ്ണന്റേയും ഭാര്യയുടേയും മരണം ശക്തമായ വിഷം അകത്ത് ചെന്നതോടെയാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഈ വീടിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ മറനീക്കി പുറത്ത് വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരൂഹമരണങ്ങള്‍ നടന്ന വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോല്‍ പൊലീസിന് നല്‍കിയ കര്‍ശന നിര്‍ദ്ദേശമാണ് ദുരൂഹമരണത്തിന്റെ അന്വേഷണം ആരംഭിച്ചത്.

അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ഈ വീട്ടിലെ സൗമ്യ എന്ന യുവതി സമാന രോഗലക്ഷണങ്ങളോടെ ആശുപത്രിയിലാവുകയും ചെയ്തു. ഇതാണ് ഏറെ സംശയങ്ങള്‍ക്ക് ഇടവരുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (6 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (6 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (8 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (8 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (9 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends