തൃശൂര്‍ നഗരം പൂരലഹരിയില്‍... വ്യാഴാഴ്ച പുലര്‍ച്ച വെടിക്കെട്ടും രാവിലെ ചെറുപൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപിരിയുംവരെ പൂരപ്പെരുമഴ പെയ്യും

ഇന്നാണ് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം. രാവിലെ വെയില്‍ മൂക്കുംമുമ്ബ് കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി മടങ്ങുന്നതോടെ ചെറൂപൂരങ്ങള്‍ ഒന്നൊന്നായി വടക്കുന്നാഥനിലേക്കെത്തും. തിരുവമ്ബാടിയുടെ മഠത്തിലേക്കുള്ള വരവും തുടര്‍ന്നു മഠത്തില്‍നിന്നുള്ള വരവും പാറമേക്കാവിലമ്മയുടെ പൂരം പുറപ്പാടും തുടര്‍ന്നുള്ള ഇലഞ്ഞിത്തറ മേളവും അതിനു ശേഷമുള്ള പ്രസിദ്ധമായ തെക്കോട്ടിറക്കവും കൂടിക്കാഴ്ചയും കുടമാറ്റവും പൂരപ്രേമികളുടെ മനസു നിറയ്ക്കും.
വ്യാഴാഴ്ച പുലര്‍ച്ച വെടിക്കെട്ടും രാവിലെ ചെറുപൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപിരിയുംവരെ പൂരപ്പെരുമഴ പെയ്യും. തിരുവമ്ബാടിയുടെ മഠത്തില്‍വരവിനു തിരുവമ്ബാടി ചെറിയ ചന്ദ്രശേഖരന്‍ തിടമ്‌ബേറ്റും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇന്ന് പൂരത്തിനെത്തും. മുഖ്യമന്ത്രിക്കു പുറമേ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ പൂരാഘോഷങ്ങളും കുടമാറ്റവും കാണാനെത്തും.
https://www.facebook.com/Malayalivartha






















