സൗമ്യയുടെ കുറ്റസമ്മതം മനസാക്ഷിയെ ഞെട്ടിക്കുന്നത്... അമ്മയുടെ അവിഹിത ബന്ധം പുറത്തുപറയാതിരിക്കാനാണ് മകള്‍ ഐശ്വര്യയെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊന്നത്

പിണറായിയില്‍ മകളേയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ വീട്ടമ്മയായ സൗമ്യ നടത്തിയ കുറ്റ സമ്മതം മനസാക്ഷിയെ ഞെട്ടിക്കുന്നത്. പ്രദേശത്തെ ചില യുവാക്കളുമായുള്ള അവിഹിത ബന്ധം തുടരാന്‍ വേണ്ടി സൗമ്യ ചെയ്തതാണ് ക്രൂര കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ രണ്ട് യുവാക്കളുമായി കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ സൗമ്യയെ കണ്ടത് പുറത്തുപറയാതിരിക്കാനാണ് മകള്‍ ഐശ്വര്യയെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊന്നത്. തുടര്‍ന്ന് അച്ഛന്‍ കുഞ്ഞിക്കണ്ണനേയും അമ്മ കമലയേയും കറിയില്‍ എലിവിഷം ചേര്‍ത്ത് കൊലപ്പെടുത്തി. വീട്ടുകാരെ മുഴുവന്‍ ഒഴിവാക്കി അവിഹിത ബന്ധം തുടരാനായിരുന്നു സൗമ്യയുടെ പദ്ധതി.
എലിവിഷം ശരീരത്തില്‍ വ്യാപിപ്പിക്കാന്‍ അവര്‍ക്ക് കൂടുതല്‍ വെള്ളം കുടിയ്ക്കാന്‍ നല്‍കുകയും ചെയ്തു. നേരത്തെ സൗമ്യയുടെ മുന്‍ഭര്‍ത്താവ് ഇവരെ എലിവിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ നിന്നാണ് എങ്ങനെയാണ് എലിവിഷം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സൗമ്യ മനസിലാക്കിയത്. ഇവരുടെ ഒരു വയസ്സുകാരിയായ മകള്‍ കീര്‍ത്തന 2012ല്‍ സമാന സാഹചര്യത്തിലാണ് മരിച്ചത്. എന്നാലിത് സ്വാഭാവിക മരണമായിരുന്നുവെന്നാണ് സൗമ്യ പറയുന്നത്. പോലീസ് ഇക്കാര്യവും അന്വേഷിച്ചുവരികയാണ് .
https://www.facebook.com/Malayalivartha






















