വർണ്ണവിസ്മയങ്ങൾ തീർത്ത് കുടമാറ്റത്തിനു തുടക്കമായി; പൂരലഹരിയിൽ മനംമറന്ന് പൂരപ്രേമികൾ

പൂരങ്ങളുടെ പൂരം കൊടിയേറുന്ന തൃശ്ശൂർ മണ്ണിൽ ആവേശ്വോജ്വലമായ കുടമാറ്റത്തിന് തുടക്കമായി. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ വ്യത്യസ്തങ്ങളായ വര്‍ണ്ണകുടകള്‍ പരസ്പരം ഉയര്‍ത്തിയതോടെ പൂരം വർണ്ണാഭമായി.
രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് പൂരപറമ്പിലെത്തിയതോടെയാണ് ഒരു വര്‍ഷത്തെ പൂരപ്രേമികളുടെ കാത്തിരിപ്പിന് അവസാനമായത്. ശാസ്താവിന് തൊട്ടു പിന്നാലെ ഏഴ് ദേവീ ദേവന്മാര്‍കൂടി വടക്കുംനാഥനെ വണങ്ങാന്‍ എത്തിയതോടെ ചെറുപൂരങ്ങള്‍ക്ക് തുടക്കമായി. ഇതോടൊപ്പം തന്നെ ഇലഞ്ഞിത്തറ മേളവും പൂരപ്രേമികളിൽ ആവേശം നിറച്ചു.
പത്ത് മണിയോടെ പഞ്ചവാദ്യങ്ങളുടെ അകമ്പടിയുമായി തിരുവമ്പാടി ഭഗവതി മഠത്തിലേക്കും, വടക്കുംനാഥന്റെ മുന്‍പിലേയ്ക്കും എഴുന്നള്ളിപ്പ് ആരംഭിച്ചു. 17 വീതം തിമിലക്കാരും കൊമ്പുകാരും താളക്കാരും ഒപ്പം ഒന്‍പത് മദ്ദളത്തിന്റെയും നാല് ഇടയ്ക്കയുടെയും മേളാഘോഷത്തിലായിരുന്നു ദേവിയുടെ എഴുന്നള്ളിപ്പ്.
പാറമേക്കാവ് അമ്പലത്തിന് മുന്നില്‍ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടന്‍മാരുടെ ചെമ്പടമേളവും പൂര പ്രേമികളെ ആവേശത്തിലാഴ്ത്തി. 12 മണിയോടെയാണ് പാറമേക്കവ് ഭവതിയുടെ വടക്കും നാഥാ സന്നിധിയിലേക്കുള്ള എഴുന്നള്ളിപ്പ് തുടങ്ങിയത് . ഇരുവിഭാഗവും കൂത്തമ്പലത്തിൽ പ്രവേശിച്ചതോടെ പൂര നഗരിയെ ആവേശത്തിലാക്കി ഇലഞ്ഞി തറയില്‍ മേളം മുഴങ്ങി.
പാറമേക്കാവ് ,തിരുവമ്പാടി ദേവിമാര്‍ ഗജരാജന്‍മാരോടൊത്ത് തെക്കേ നടയിലൂടെ പുറത്തേക്ക്. ഇരു വിഭാഗങ്ങളും നേര്‍ക്ക് നേര്‍ എത്തിയതോടെ വര്‍ണ വിസ്മയം തീര്‍ത്ത് കുടമാറ്റത്തിന് തുടക്കമായി കുടമാറ്റത്തിന് ശേഷം ചെറു പൂരങ്ങളും ഇനി വീണ്ടും തുടരും.
https://www.facebook.com/Malayalivartha






















