കളമശ്ശേരിയില്‍ യുവാവിന്റെ കാൽ വെട്ടിയ സംഭവം; ആരോപണങ്ങൾക്കൊടുവിൽ ഒന്നാം പ്രതി അറസ്റ്റിൽ

കളമശ്ശേരിയില്‍ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഒന്നാം പ്രതി ശ്രീരാഗിനെ അറസ്റ്റു ചെയ്തതായി റിപ്പോർട്ടുകൾ. അതേസമയം ആക്രമണത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നിട്ടും സിപിഎമ്മുകാരായ ആക്രമികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് രൂക്ഷ ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെയാണ് 10 ദിവസത്തിനു ശേഷത്തെ ഒന്നാം പ്രതിയുടെ അറസ്റ്റ്.
ഈ മാസം പതിനഞ്ചിന് കളമശ്ശേരി സ്വദേശി വട്ടംക്കുന്നം ജോര്‍ജിന്റെ മകന്‍ എല്‍ദോസിനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ ആര്‍ ഗോപിയുടെ മകന്‍ ശ്രീരാഗും സംഘവുമാണ് ആക്രമണം നടത്തിയത്.
വെട്ടേറ്റ് കാൽ അറ്റുപോയ യുവാവിന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ യുവാവിന്റെ കാലിന്റെ ചലനശേഷി തിരികെ കിട്ടുക എളുപ്പമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സംഭവത്തിനു പിറ്റേന്ന് തന്നെ എല്‍ദോസിന്റെ കുടുംബം കളമശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ഇവർ സമാഹരിച്ച് കൈമാറുകയുണ്ടായി.
സംഭവം നടന്നു 10 ദിവസമായിട്ടും പൊലീസ് ഒരു നടപടിയുമെടുക്കാത്തതിനാൽ സിപിഎം പ്രദേശിക നേതാക്കളെ സംരക്ഷിക്കാനാണ് പൊലീസ് നീക്കമെന്നും ബന്ധുക്കള്‍ പാരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഒന്നാം പ്രതിയെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ഒളിവിലാണെന്നും മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് സംഭവമെന്നുമായിരുന്നു പോലീസിന്റെ ആദ്യ വിശദീകരണം.
https://www.facebook.com/Malayalivartha






















