സൈനീകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും നേരത്തേ വിരമിക്കുന്നവരുടെ പെന്‍ഷന്‍ പകുതിയായി കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കം

സൈനികരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും നേരത്തേ വിരമിക്കുന്നവരുടെ പെന്‍ഷന്‍ പകുതിയായി കുറയ്ക്കാനും സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നേതൃത്വത്തിലുള്ള മിലിറ്ററികാര്യ വകുപ്പ് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.
പലരും മുഴുവന്‍ പെന്‍ഷനുമായി ചെറുപ്പത്തില്‍ത്തന്നെ വിരമിക്കുന്നതുകാരണം വന്‍ബാധ്യത ഉണ്ടാകുന്നതിനാല്‍ നാല് സ്ലാബുകളിലായാണ് പെന്‍ഷന്‍ പരിഷ്‌കരണം. 20-25 വര്‍ഷ സേവനം: നിലവില്‍ അനുവദിക്കുന്നതിന്റെ 50 ശതമാനം പെന്‍ഷന്‍. 26-30 വര്‍ഷ സേവനം: 60 ശതമാനം പെന്‍ഷന്‍. 31-35 വര്‍ഷ സേവനം: 75 ശതമാനം പെന്‍ഷന്‍. 35 വര്‍ഷത്തിനു മുകളില്‍: മുഴുവന്‍ പെന്‍ഷന്‍ എന്നിങ്ങനെയാണിത്.
കേണല്‍ നേരത്തേ 54 എന്നത് 57 ആയും, ബിഗ്രേഡിയര്‍ 56 എന്നത് 58- ആയും, മേജര്‍ ജനറല്‍ 58-ല്‍ നിന്നും 59 എന്നിങ്ങനെ വിരമിക്കല്‍ പ്രായം ഉയര്‍ത്താനാണ് നീക്കം.
കരസേനയിലെ ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എനിജിനിയര്‍മാര്‍, ആര്‍മി സര്‍വീസ് കോര്‍, ആര്‍മി ഓര്‍ഡനന്‍സ് കോര്‍ വിഭാഗക്കാര്‍ക്കും ലോജിസ്റ്റിക്സ്, ടെക്നിക്കല്‍, മെഡിക്കല്‍ ബ്രാഞ്ചില്‍പ്പെട്ട ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ (ജെ.സി.ഒ.), മറ്റുള്ള റാങ്കുകാര്‍ (ഒ.ആര്‍.) എന്നിവരുടെയും വിരമിക്കല്‍ പ്രായം 57 ആക്കാനാണ് ശുപാര്‍ശ.
https://www.facebook.com/Malayalivartha
























