പ്രതിശ്രുതവരനൊപ്പം രാത്രി കാറില്‍ കറങ്ങാനിറങ്ങിയ യുവതിയ്ക്ക് നേരെ ആക്രമണം; ബൈക്കില്‍ എത്തിയ അജ്ഞാത യുവാവിന്റെ വെടിയേറ്റ് യുവതി മരിച്ചു

പ്രതിശ്രുതവരനൊപ്പം രാത്രി കാറില്‍ കറങ്ങാനിറങ്ങിയ യുവതിയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ബൈക്കില്‍ എത്തിയ അജ്ഞാതനായ യുവാവിന്റെ വെടിയേറ്റ് യുവതി മരിച്ചു. വ്യാഴാഴ്ച ഡല്‍ഹിക്കടുത്ത് ഗുഡ്ഗാവ് എന്ന സ്ഥലത്തുവച്ചാണ് സംഭവം നടന്നത്.
26കാരിയായ പൂജ ശര്‍മ്മ എന്ന യുവതിക്ക് നേരെയാണ് യുവാവ് വെടിയുതിര്‍ത്തത്. റെസ്റ്റോറന്റില്‍ ഒന്നിച്ച് ഭക്ഷണം കഴിച്ച ശേഷമാണ് ഭാവിവരനും യുവതിയും കാറില്‍ സഞ്ചരിക്കവെയാണ് സംഭവം. ഇവരില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ഉള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് ബൈക്കിലെത്തിയ യുവാവ് വെടിവച്ചതെന്നു പോലീസ് പറഞ്ഞത്. പൂജയുടെ തലയ്ക്കാണ് പരിക്കേറ്റതിനെ തുടർന്നാണ് മരിച്ചത്.
https://www.facebook.com/Malayalivartha
























