പ്രതികൂല കാലാസ്ഥ മറികടന്ന് പിഎസ്എൽവി- സി 49 കുതിച്ചു.. ആദ്യ ഘട്ടം വിജയകരം ...കൃഷി, വനവത്കരണം, ദുരന്തനിവാരണം എന്നീ മേഖലകൾക്ക് ഇഒഎസ്-01 പ്രയോജനപ്പെടുമെന്ന് ഇസ്രോ

ഐഎസ്ആർഒ പിഎസ്എൽവി- സി 49 വിക്ഷേപിച്ചു. പ്രതികൂല കാലാസവസ്ഥക്കിടെയാണ് റോക്കറ്റിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നടന്നത്. വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയകരമായെന്ന് ഇസ്രോ വ്യക്തമാക്കി.
കനത്തമഴയെ തുടർന്ന് വിക്ഷേപണത്തിന് 15 മിനിറ്റ് ബാക്കി നിൽക്കെ കൗണ്ട്ഡൗൺ അഞ്ചു മിനിറ്റു നേരത്തേക്ക് നിർത്തിയിരുന്നു . ഇതിന് ശേഷമായിരുന്നു വിക്ഷേപണം. ഈ വർഷത്തെ ഇസ്രോയുടെ ആദ്യ ദൗത്യം കൂടിയായിരുന്നു പിഎസ്എൽവി- സി 49ന്റെ വിക്ഷേപണം.
ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-01അടക്കം പത്ത് ഉപഗ്രഹങ്ങളാണ് പിഎസ്എൽവി ഭ്രമണപഥത്തിൽ എത്തിക്കുന്നത്. ഇഒഎസ്-01നൊപ്പം വിദേശ രാജ്യങ്ങളുടെ ഒൻപത് ഉപഗ്രഹങ്ങളും പിഎസ്എൽവി-സി49 റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിക്കും. വിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗൺ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.02ന് ആരംഭിച്ചിരുന്നു.
പിസ്എൽവിയുടെ 51-ാം ദൗത്യമാണ് ഇത്. കൃഷി, വനവത്കരണം, ദുരന്തനിവാരണം എന്നീ മേഖലകൾക്ക് ഇഒഎസ്-01 പ്രയോജനപ്പെടുമെന്നും ഇസ്രോ അറിയിച്ചു.
https://www.facebook.com/Malayalivartha
























