മദ്യപാനിയായ ഭർത്താവിനെ ഭാര്യ ഉപേക്ഷിച്ച് പോയത് ആറ് വയസ്സ് മാത്രം പ്രായമുള്ള മകളെ അയാളെ ഏൽപ്പിച്ച് ! ജോലിക്ക് പോകാതെ മദ്യപിച്ച് വീട്ടില്‍തന്നെ ഇരുന്ന പിതാവ് കണ്ണുവെച്ചത് സ്വന്തം മകളെ ... വീട്ടില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍വാസികള്‍ എത്തിയപ്പോൾ കണ്ടത് ....

ഭർത്താവിന്റെ നിരന്തരമായ ഉപദ്രവവും മദ്യപാനവും സഹിക്കാതെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോകുമ്പോൾ ആറ് വയസ്സ് മാത്രമുള്ള മകളെ കൂടെ കൂട്ടിയില്ല. ഒരു പക്ഷെ മകൾ കൂടെ ഉണ്ടെങ്കിൽ അയാളുടെ മദ്യപാന ശീലം മാറുമെന്ന് കരുതിയിട്ടുണ്ടാകാം... എന്നാൽ ഭാര്യ പോയതോടെ ഒരു ജോലിക്കും പോകാതെ മുഴുക്കുടിയനായി മാറിയ അയാൾ തിരിഞ്ഞത് സ്വന്തം മകളുടെ നേർക്ക്. ഭാര്യ പോയതോടെ മാസങ്ങളായി ജോലിക്ക് പോകാതെ മദ്യപിച്ച് വീട്ടില്‍തന്നെ ഇരുന്ന പ്രതി മകളെ ലൈംഗികമായ ചൂഷണം ചെയ്യുകയായിരുന്നു.
മുംബൈയിലെ വാശിയിലാണ് സംഭവം . കല്‍പ്പണിക്കാരനായ 35കാരനെയാണ് ആറുവയസ്സുകാരിയായ മകളെ പീഡിപ്പിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത്. മദ്യപാനിയായ ഇയാളെ മാസങ്ങള്‍ക്ക് മുമ്പ് ഭാര്യ ഉപേക്ഷിച്ച് പോയി. അമ്മ ഉപേക്ഷിച്ച് പോയതിന് ശേഷം ആറ് വയസുകാരി അച്ഛനോടൊപ്പമാണ് താമസം.
വീട്ടില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍വാസികള്‍ എത്തിയപ്പോഴാണ് പീഡനം നടന്നു എന്ന് സംശയം തോന്നിയത് . ഉടൻ അയൽക്കാർ എന്‍ജിഒയെ വിവരമറിയിക്കുകയായിരുന്നു . എന്‍ജിഒ പ്രവര്‍ത്തകര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി .. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ വസായ് കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha
























