കടം വാങ്ങിയ തുക മടക്കി നല്‍കാത്തതിന് യുവാവിനെ ജീവനോടെ തീകൊളുത്തി കൊന്നു

കടമായി വാങ്ങിയ രൂപ മടക്കി നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ ജീവനോടെ തീകൊളുത്തി കൊന്നു. മദ്ധ്യപ്രദേശിലെ ഗുണ ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇവിടുത്തെ ഉകാവാദ് കുര്‍ദ് ഗ്രാമത്തില്‍ താമസിച്ചിരുന്ന വിജയ് സാഹരിയ എന്ന 35 കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ രാധേശ്യാം ലോധ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ആളുകള്‍ക്ക് പലിശയ്ക്ക് പണം കൊടുക്കുന്നയാളാണ് കര്‍ഷകനായ രാധേശ്യാം ലോധ. ലോക്ക്ഡൗണില്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെ കര്‍ഷക തൊഴിലാളിയായ വിജയ് കഴിഞ്ഞ മേയ് മാസത്തില്‍ രാധേശ്യാം ലോധയുടെ പക്കല്‍ നിന്നും 5,000 രൂപ കടംവാങ്ങി. വിജയ്, ലോധയുടെ കൃഷി ഭൂമിയില്‍ പണിയെടുത്തിരുന്നു. ജോലിയുടെ കൂലി ആവശ്യപ്പെട്ടപ്പോള്‍ തരില്ലെന്ന് പറഞ്ഞ ലോധ കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ശമ്ബളത്തില്‍ നിന്നും 5,000 രൂപ കുറച്ച ശേഷം ബാക്കി പണം തരാന്‍ വിജയ് അപേക്ഷിച്ചെങ്കിലും ലോധ കേള്‍ക്കാന്‍ തയാറായില്ല.വെള്ളിയാഴ്ച രാത്രി വീണ്ടും ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും ലോധ വിജയ്‌യെ തല്ലുകയും ചെയ്തു. തുടര്‍ന്ന് വീട്ടിനകത്ത് നിന്നും ലോധ ഒരു കുപ്പി മണ്ണെണ്ണയുമായെത്തി വിജയ്‌യുടെ മേല്‍ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. വിജയ്‌യുടെ നിലവിളികേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് തീകെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിജയ്, ലോധയ്‌ക്കെതിരെ മരണ മൊഴി നല്‍കിയിട്ടുണ്ട്. ലോധ കുറ്റംസമ്മതിച്ചതായി പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























