രാജ്യം നിങ്ങള്‍ക്ക് ബിസിനസ് ചെയ്യാനുള്ള സൗകര്യം എളുപ്പമാക്കും, നിങ്ങള്‍ ദരിദ്രരുടെ ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കണം...സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കാൻ വിദ്യാര്‍ത്ഥിള്‍ പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി

രാജ്യം നിങ്ങള്‍ക്ക് ബിസിനസ് ചെയ്യാനുള്ള സൗകര്യം എളുപ്പമാക്കും, നിങ്ങള്‍ ദരിദ്രരുടെ ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ.ഐ.ടി ഡല്‍ഹിയിലെ ബിരുദധാരികളായ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തിക്കൊണ്ട് നിങ്ങള്‍ ദരിദ്രരില്‍ ദരിദ്രര്‍ക്ക് ജീവിതസൗകര്യമൊരുക്കണം. രാജ്യത്തിന്‍റെ ആവശ്യങ്ങള്‍ തിരിച്ചറിയാനും സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കാനുമായി നിങ്ങള്‍ പ്രവര്‍ത്തിക്കണം -പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
'ഗുണനിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, വിട്ടുവീഴ്ച ചെയ്യാതിരിക്കുക, പുതുമയെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുക, വിശ്വാസ്യത ഉറപ്പുവരുത്തുക, വിപണിയില്‍ ദീര്‍ഘകാല വിശ്വാസം വളര്‍ത്തുക, മാറ്റത്തിനായി കാതോര്‍ത്തിരിക്കുക' തുടങ്ങിയ ഉപദേശങ്ങളും അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് നല്‍കി.
https://www.facebook.com/Malayalivartha
























