നാല് വയസുള്ള കുഞ്ഞുമായി പതിനെഴാം നിലയില്‍ നിന്ന് ചാടി യുവതി ആത്മഹത്യചെയ്തു

ഗ്രെയ്റ്റര്‍ നോയിഡയില്‍ നാല് വയസുള്ള കുഞ്ഞുമായി യുവതി താമസിക്കുന്ന കെട്ടിടത്തിന്റെ പതിനെഴാം നിലയില്‍ നിന്ന് ചാടി യുവതി ആത്മഹത്യചെയ്തു. ഭര്‍ത്താവിന്റെ സഹോദരിയുമായുണ്ടായ വഴക്കിന് പിന്നാലെയാണ് യുവതി കുഞ്ഞുമായി പതിനെഴാം നിലയില്‍ നിന്ന് ചാടി യുവതി ആത്മഹത്യചെയ്തതെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ഫഌറ്റിലെ മറ്റ് താമസക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. യുവതിയേയും കുഞ്ഞിനേയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും അപ്പോഴേക്കും മരിച്ചതായി പൊലീസ് വ്യക്തമാക്കി. യുവതി ആത്മഹത്യ ചെയ്തപ്പോള്‍ ഭര്‍ത്താവ് സ്ഥലത്തിലായിരുന്നു. ഇയാള്‍ സ്വന്തം നാടായ സംഭലിലേക്ക് പോയിരുന്നുവെന്നു പൊലീസ്. ഫഌറ്റില്‍ ആ സമയത്ത് ഭര്‍ത്താവിന്റെ സഹോദരി മാത്രമാണ് അവിടെയുണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. ഇവരുടെ മുഖത്ത് മുറിവേറ്റതിന്റെ പാടുകളുണ്ടായിരുന്നു. സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിനിയായ ഭര്‍ത്താവിന്റെ സഹോദരി ഇടയ്ക്ക് സഹോദരന്റെ ഫഌറ്റിലെത്താറുണ്ട്. സംഭവ ദിവസം ഇവര്‍ തമ്മില്‍ കാര്യമായ വഴക്കുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. മുഖത്തടക്കം സാരമായ പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടിലേക്ക് പോയ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























