മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ തുറക്കുന്നു...സുരക്ഷാ മാനദണ്ഡങ്ങളോടെ നവംബര്‍ 23 മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു.... തെര്‍മല്‍ സ്‌കാനിംഗിനുശേഷമായിരിക്കും വിദ്യാര്‍ഥികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിക്കുക

മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. നവംബര്‍ 23നാണ് സ്‌കൂള്‍ തുറക്കുന്നത്. ഒന്‍പതുമുതലുള്ള ക്ലാസുകളാണ് തുറക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്വാദ് പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് സ്‌കൂളുകള്‍ തുറക്കുന്നത്. തെര്‍മല്‍ സ്‌കാനിംഗിനുശേഷമായിരിക്കും വിദ്യാര്‍ഥികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിക്കുന്നതെന്നും ഗെയ്ക്വാദ് പറഞ്ഞു. ദീപാവലിക്കുശേഷം നാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
സ്‌കൂളുകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ സാധിക്കില്ല. അതിനാല്‍ ക്ലാസ് മുറികള്‍ക്കുള്ള ഇതര സ്ഥലങ്ങള്‍ സംബന്ധിച്ച് പ്രാദേശിക ഭരണകൂടത്തിന് തീരുമാനമെടുക്കാം. സ്‌കൂളുകളുടെ ശുചിത്വം, അധ്യാപകര്‍ക്കുള്ള കോവിഡ് പരിശോധന, മറ്റ് മുന്‍കരുതലുകള്‍ എന്നിവ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗികളായ വിദ്യാര്‍ഥികളോ, കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗം ഉണ്ടെങ്കിലോ ആ വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha
























