താങ്കളുടെ അത്ഭുതകരമായ വിജയത്തിന് അഭിനന്ദനങ്ങള്‍... ഇന്തോ-യു.എസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ബൈഡന്റെ സംഭാവന നിര്‍ണായകവും വിലമതിക്കാനാകാത്തതുമായിരുന്നുവെന്നും മോദി .... നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അഭിനന്ദനങ്ങളറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

താങ്കളുടെ അത്ഭുതകരമായ വിജയത്തിന് അഭിനന്ദനങ്ങള്‍... ഇന്തോ-യു.എസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ബൈഡന്റെ സംഭാവന നിര്‍ണായകവും വിലമതിക്കാനാകാത്തതുമായിരുന്നുവെന്നും മോദി .... നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അഭിനന്ദനങ്ങളറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.തന്റെ ട്വീറ്റിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്.
'താങ്കളുടെ അത്ഭുതകരമായ വിജയത്തിന് അഭിനന്ദനങ്ങള്‍ ജോ ബിഡന്‍.ഇന്തോ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ സംഭാവന നിര്‍ണായകവും വിലമതിക്കാനാവാത്തതുമായിരുന്നു.ഇന്ത്യ-യു.എസ് ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' മോദി ട്വീറ്റ് ചെയ്തു.
യു.എസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ലോക നേതാക്കള്‍ ബൈഡന് ആശംസ അറിയിച്ചു രംഗത്തെത്തിയിരുന്നു. ഇതിനൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബൈഡന് ആശംസ അറിയിച്ചത്.ബൈഡന്റെ വിജയം 'നിര്‍ണ്ണായകവും ചരിത്രപരവുമാണെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.
https://www.facebook.com/Malayalivartha
























