ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി... ചൊവ്വാഴ്ച വോട്ടെണ്ണല്‍

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി . ഇന്നലെ നടന്ന അവസാന ഘട്ട വോട്ടെടുപ്പില്‍ 57 ശതമാനത്തിലേറെപ്പേര്‍ വോട്ട് ചെയ്തു . നിതീഷ് കുമാര്‍ മന്ത്രിസഭയിലെ 12 പേരുള്‍പ്പെടെ 1204 സ്ഥാനാര്‍ഥികള്‍ ജനവിധി തേടി . 78 മണ്ഡലങ്ങളില്‍ ഇന്നലെ നടന്ന വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു . ചൊവ്വാഴ്ചയാണു വോട്ടെണ്ണല്‍ നടക്കുക . മന്ത്രിസഭയിലെ ഐക്യജനതാദള്‍ പ്രതിനിധികളായ ബിജേന്ദ്ര പ്രസാദ്, നരേന്ദ്ര നരെയ്ന്‍ യാദവ്, കുര്‍ഷിദ് എന്ന ഫിറോസ് അഹമ്മദ്, മദന്‍ സഹാനി, മഹേശ്വര്‍ ഹസാരി, ബിജെപി പ്രതിനിധികളായ പ്രമോദ് കുമാര്‍, വിനോദ് നാരായന്‍ ഝാ, കൃഷ്ണകുമാര്‍ റിഷി, സുരേഷ് കുമാര്‍ ശര്‍മ എന്നിവരാണു മൂന്നാംഘട്ടത്തില്‍ ജനവിധി തേടിയത് .
243 അംഗ സഭയിലേക്കു ഒക്ടോബര്‍ 28 നു നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 71 മണ്ഡലങ്ങളിലും മൂന്നിനു നടന്ന രണ്ടാംഘട്ടത്തില്‍ 94 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ വികസനത്തിന്റെ പേരില്‍ വോട്ട് ചോദിച്ചപ്പോള്‍ ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം സര്‍ക്കാരിന്റെ ഭരണപരാജയം ഉറക്കെപറഞ്ഞാണ് വോട്ട് തേടിയത്.
"
https://www.facebook.com/Malayalivartha
























