ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു... നിലവില്‍ 5,12,665 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. ഇന്നലെ രാജ്യത്ത് 45,674 പേര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 559 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 1,26,162 ആയി. നിലവില്‍ 5,12,665 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,082 പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 78.7 ലക്ഷം കടന്നു
അതേസമയം അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെപ്പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം 119,486 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇതോടെ ഇവിടുത്തെ ആകെ രോഗബാധിതരുടെ എണ്ണം 10,178,072 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,022 പേര്‍കൂടി മരണപ്പെട്ടതോടെ വൈറസ് ബാധിച്ചുള്ള ആകെ മരണ സംഖ്യ 243,248 ആവുകയും ചെയ്തു. 6,441,744 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ 3,493,080 പേര്‍ ചികിത്സയിലുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























