വാരണാസിയില്‍ 614 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച തറക്കല്ലിടും...

വാരണാസിയില്‍ 614 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച തറക്കല്ലിടും. നവംബര്‍ 9 ന് രാവിലെ 10.30 ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരിക്കും ചടങ്ങുകള്‍ നിര്‍വഹിക്കുക. ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും. ദര്‍ശാശ്വമേദ് ഘാട്ട്, ഖിട്ക്കിയ ഘാട്ട് എന്നിവയുടെ പുനര്‍വികസന പദ്ധതി, കാശിയുടെ പുനര്‍വികസന പദ്ധതി, ബെനിയാ ബാഗിലുള്ള പാര്‍ക്കിന്റെ പുനര്‍ വികസന പദ്ധതിയും പാര്‍ക്കിങ് സൗകര്യവും, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന്റെ ഭാഗമായി റോഡുകളില്‍ അറ്റകുറ്റപണികള്‍ നടത്താനുള്ള പദ്ധതി, ഗിരിജാ ദേവി സംസ്‌കൃതിക് സങ്കുല്‍ മള്‍ട്ടി പര്‍പ്പസ് ഹാളിന്റെ നവീകരത്തിനുള്ള പദ്ധതി തുടങ്ങിയവയ്ക്കായിരിക്കും പ്രധാനമന്ത്രി തറക്കല്ലിടുക.
കൂടാതെ, സര്‍നാദ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, ഗോക്കളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി, വാരണാസി നഗരത്തിലെ സ്മാര്‍ട്ട് ലൈറ്റിങ് വര്‍ക്ക്, 105 അംഗനവാടി കേന്ദ്രങ്ങള്‍, 102 ഗൗ ആശ്രയ കേന്ദ്രങ്ങള്‍ എന്നിവയും പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha
























