94 ന്റെ നിറവിൽ അദ്വാനി.... പ്രിയ നേതാവിന് ജന്മദിനാശംസകള്‍ നേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി...കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയും പ്രധാനമന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നു

ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയ്ക്ക് ഇന്ന് 94-ാം ജന്മദിനം. വിരലില്‍ എണ്ണാവുന്ന അംഗ സംഖ്യയില്‍ നിന്നും രാജ്യം ഒറ്റയ്ക്ക് ഭരിക്കാന്‍ ബിജെപിയെ പാകപ്പെടുത്തിയ പ്രിയ നേതാവിന് ജന്മദിനാശംസകള്‍ നേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയും പ്രധാനമന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നു.
അദ്വാനിയുടെ വസതിയിലെത്തിയ മോദി അദ്ദേഹത്തിന് പൂച്ചെണ്ട് സമ്മാനിച്ച് കാല്‍ തൊട്ട് വന്ദിച്ചു. തുടര്‍ന്ന് നടന്ന ലളിതമായ ആഘോഷത്തില്‍ അദ്വാനിയുടെ കൈ പിടിച്ച് മോദി കേക്ക് മുറിക്കുന്നതിന്റെയും പരസ്പരം മധുരം നല്‍കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. പൂര്‍ണമായും കാവി നിറത്തിലുള്ള വസ്ത്രമണിഞ്ഞ പ്രധാനമന്ത്രി മറ്റ് നേതാക്കളോടൊപ്പം ചര്‍ച്ച നടത്തിയ ശേഷമാണ് മടങ്ങിയത്
രാവിലെ തന്നെ അദ്വാനിയ്ക്ക് ജന്മദിനം ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് അവരിലൂടെ രാജ്യത്തിന്റെ വികസനം സാധ്യമാക്കിയതില്‍ അദ്വാനി പ്രധാന പങ്കുവഹിച്ചെന്ന് അദ്ദേഹം പറഞ്ഞു. അദ്വാനിയുടെ ദീര്‍ഘായുസിനായി പ്രാര്‍ത്ഥിക്കുന്നു എന്നും മോദി ട്വിറ്ററില്‍ കുറിച്ചു
1927 നവംബര്‍ എട്ടിന് കറാച്ചിയില്‍ (ഇന്ന് പാകിസ്താനില്‍) ആയിരുന്നു ജനനം. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കേ 1998-2004 കാലയളവില്‍ ഉപപ്രധാനമന്ത്രി സ്ഥാനത്തിനുപുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി പദവും വഹിച്ചു. 1970, 1976, 1982, 1988 വര്‍ഷങ്ങളില്‍ രാജ്യസഭയിലെത്തി. 1973-ല്‍ ഭാരതീയ ജനസംഘം പ്രസിഡന്റായി.......
1977-ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായ അദ്വാനി, 1980-86 കാലയളവില്‍ ബി.ജെ.പി. ജനറല്‍ സെക്രട്ടറിയായി. 1986-91 കാലയളവില്‍ ബി.ജെ.പി.യുടെ ദേശീയാധ്യക്ഷനായിരുന്നു. 1989, 1991, 1998, 1999, 2004, 2009, 2014 വര്‍ഷങ്ങളില്‍ ലോക്‌സഭാംഗമായി.......
1991-93, 2004-2009 കാലയളവില്‍ പ്രതിപക്ഷനേതാവായി. 1993-1998 കാലയളവില്‍ വീണ്ടും പാര്‍ട്ടിയുടെ ദേശീയാധ്യക്ഷസ്ഥാനം വഹിച്ചു. 2015-ല്‍ പദ്മവിഭൂഷണ്‍ ലഭിച്ചു....
നിലവില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്നുള്ള ലോക്‌സഭാംഗമായ അദ്വാനി ബി.ജെ.പി. മാര്‍ഗദര്‍ശക് മണ്ഡല്‍ അംഗമാണ്. ബാബറി മസ്ജിദ് കേസില്‍ അദ്വാനിയടക്കമുള്ള നേതാക്കളുടെ പേരില്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.......
https://www.facebook.com/Malayalivartha
























