നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണം കുറച്ചു....നികുതി നടപടികള്‍ കൂടുതല്‍ സുതാര്യമായിക്കി....നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തില്‍ തീരുമാനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി

നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തില്‍ തീരുമാനത്തെ ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനം കൊണ്ട് രാജ്യത്തെ കള്ളപ്പണം കുറയ്ക്കാനായെന്നും നികുതി നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ സാധിച്ചെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
"ഡിമോളിഷിംഗ് കറപ്ഷന്‍' എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, നോട്ട് നിരോധനം കാരണം രാജ്യത്തെ നികുതി പിരിവ് മെച്ചപ്പെട്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ സന്പദ് വ്യവസ്ഥയിലേക്ക് രാജ്യം മുന്നേറുകയാണെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























