ഓരോ 5 മിനിറ്റിലും ഡാറ്റ തകരാറിലായ 'ഗജിനി' ബൈഡനെക്കുറിച്ച് ഒരുറപ്പുമില്ല...കമല ഹാരിസ് തന്നെ ഈ ഷോ നയിക്കും.......ജോ ബൈഡനെ 'ഗജിനി'യോട് ഉപമിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്

ജോ ബൈഡനെ 'ഗജിനി'യോട് ഉപമിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. അമേരിക്കയിലെ രണ്ടാമത്തെ ഉയര്‍ന്ന സ്ഥാനത്തെത്തുന്ന ചരിത്രത്തിലെ ആദ്യ വനിതയെന്ന നിലയില്‍ കമലയുടെ വിജയത്തെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്തിരിക്കുന്ന കങ്കണ. എന്നാല്‍ ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയുടെ ഭാവിയെ കുറിച്ച് ട്വിറ്ററിലൂടെയാണ് കങ്കണയുടെ പ്രവചനം. 'ഓരോ 5 മിനിറ്റിലും ഡാറ്റ തകരാറിലായ 'ഗജിനി' ബൈഡനെക്കുറിച്ച് ഒരുറപ്പുമില്ല, അവര്‍ അദ്ദേഹത്തില്‍ കുത്തിവച്ച എല്ലാ മരുന്നുകളും ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കില്ല, വ്യക്തമായും കമല ഹാരിസ് തന്നെ ഈ ഷോ നയിക്കും. ഒരു സ്ത്രീ ഉയരുമ്ബോള്‍ അവള്‍ ഓരോ സ്ത്രീക്കും വഴിയൊരുക്കുന്നു. ചരിത്രപരമായ ഈ ദിനത്തിലേക്ക് ആശംസകള്‍'- കങ്കണ ട്വിറ്ററില്‍ കുറിച്ചു. കമലയുടെ പ്രസംഗത്തിന്റെ വീഡിയോയ്ക്കൊപ്പമാണ് കങ്കണയുടെ ട്വീറ്റ്.
https://www.facebook.com/Malayalivartha
























