ബംഗ്ലാദേശ് സാമ്പത്തിക രംഗത്ത് ഇന്ത്യയേക്കാള്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നു....ഇന്ത്യയെ തകർത്തത് കോവിഡല്ല, നോട്ട് നിരോധനവും ജിഎസ്ടിയുമാണെന്ന് രാഹുല്‍ ഗാന്ധി

കോവിഡല്ല, നോട്ട് നിരോധനവും ജിഎസ്ടിയുമാണ് ഇന്ത്യയെ തകര്‍ത്തതെന്ന് വയനാട് എം പി രാഹുല്‍ ഗാന്ധി പറഞ്ഞു.ബംഗ്ലാദേശ് സാമ്ബത്തിക രംഗത്ത് ഇന്ത്യയേക്കാള്‍ നല്ല പ്രകടനം നടത്തുന്നു. കോവിഡാണ് ഇന്ത്യന്‍ സമ്ബദ്വ്യവ സ്ഥയെ തകര്‍ത്തതെങ്കില്‍ ബംഗ്ലാദേശില്‍ കോവിഡില്ലേയെന്നും രാഹുല്‍ ചോദിക്കുന്നു.
നോട്ട് നിരോധനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനം കൊണ്ട് രാജ്യത്തെ കള്ളപ്പണം കുറയ്ക്കാനായെന്നും നികുതി നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ സാധിച്ചെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 'ഡിമോളിഷിംഗ് കറപ്ഷന്‍' എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























