നോട്ട് നിരോധനം കള്ളപ്പണം കുറക്കുന്നതിനും നികുതി വരുമാനം ഉയര്‍ത്തുന്നതിനും സഹായിച്ചുവെന്ന് പ്രധാനമന്ത്രി

നോട്ട് നിരോധനം കള്ളപ്പണം കുറക്കുന്നതിനും നികുതി വരുമാനം ഉയര്‍ത്തുന്നതിനും സമ്പദ്‌വ്യവസ്ഥയില്‍ സുതാര്യത കൊണ്ടുവരുന്നതിനും സഹായിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൂടാതെ നികുതി വരുമാനം വര്‍ധിക്കുകയും രാജ്യത്തിന്റെ പുരോഗതിയെ ഗുണപരമായി സ്വാധീനിക്കുകയും ചെയ്തതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ സാമ്ബത്തിക വിദഗ്ധര്‍ വിനാശകമായ തീരുമാനം എന്നാണ് നോട്ട് നിരോധനത്തെ വിശേഷിപ്പിക്കുന്നത്. അഴിമതി, കള്ളപ്പണം, കള്ളനോട്ട്, ആയുധഇടപാട്, ഭൂമിയിടപാട്, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ഫണ്ട് സമാഹരണം എന്നിവയ്ക്ക് വന്‍തോതില്‍ കള്ളപ്പണവും കള്ളനോട്ടും ഉപയോഗിക്കുന്നുവെന്ന് പറഞ്ഞായിരുന്നു നോട്ട് നിരോധനം. എന്നാല്‍, കഴിഞ്ഞ നാലു വര്‍ഷത്തെ അനുഭവം പരിശോധിച്ചാല്‍ കള്ളപ്പണവും കറന്‍സി ഉപയോഗവും കുറയുന്നതിനുപകരം വര്‍ധിക്കുകയാണുണ്ടായത്. കള്ളപ്പണത്തിന്റെ തിക്തഫലം അനുഭവിക്കുന്ന സാധാരണക്കാരെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ നടപടി ഇവര്‍ക്ക് സാമ്ബത്തിക ദുരിതം ഇരട്ടിപ്പിച്ചു.
നോട്ടുനിരോധനത്തിലൂടെ നാലു ലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്ത് ഖജനാവിലേക്ക് മുതല്‍കൂട്ടാമെന്നായിരുന്നു വലിയ വീമ്ബുപറച്ചില്‍. പക്ഷേ, തിരിച്ചുവരാതിരുന്ന കറന്‍സി 10,730 കോടി രൂപ. എന്നാല്‍ പകരം നോട്ടടിക്കാന്‍ റിസര്‍വ് ബാങ്കിന് ചെലവായ തുക 13,000 കോടി രൂപ! മാത്രവുമല്ല, 201516ല്‍ റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാറിന് 65,876 കോടി രൂപയാണ് മിച്ച ഫണ്ടായി നല്‍കിയതെങ്കില്‍, 201617 വര്‍ഷത്തില്‍ പ്രസ്തുത തുക 30,659 കോടി രൂപയായി ഇടിയുകയും ചെയ്തു. രാജ്യം ഇന്ന് നേരിടുന്ന സാമ്ബത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന് നോട്ട് നിരോധനമാണെന്ന് സാമ്ബത്തിക വിദഗ്ധരെല്ലാം ഒറ്റക്കെട്ടായി ഇപ്പോള്‍ വിളിച്ചു പറയുന്നുണ്ട്. ഡീമോണിറ്റൈസേഷന്‍ നടപ്പാക്കിയിട്ടും റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ഇപ്പോഴും കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നു. മൂന്നില്‍ ഒന്ന് റിയല്‍ എസ്‌റ്റേറ്റ് ഇടപാടിന്റെയും 10 മുതല്‍ 50 ശതമാനം വരെ പണം ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് വിവിധ സര്‍വേകള്‍ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha
























