മഹാരാഷ്ട്രയിൽ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

കോവിഡ് വ്യാപനം ചെറുക്കാന്‍ അടച്ചിട്ട സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ദീപാവലിക്ക് ശേഷം ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കാനാണ് തീരുമാനമെന്ന് ഉദ്ധവ് അറിയിച്ചു.
അതേസമയം സ്കൂളുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമെടുത്തതായി താക്കറെ പറഞ്ഞു. ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സ്കൂളുകള്‍ ഉടന്‍ തുറക്കുമെന്നാണ് ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha
























