Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടന്‍ ഷിയാസ് കരീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

28 APRIL 2026 12:59 AM IST
മലയാളി വാര്‍ത്ത

സിനിമസീരിയല്‍ താരവും റിയാലിറ്റി ഷോ ഫെയിമുമായ ഷിയാസ് കരീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പലപ്പോഴായി 49 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നുമാണ് കൊച്ചിയില്‍ താമസിക്കുന്ന ബിസിനസുകാരിയായ യുവതി പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

2023 ജൂണില്‍ സോഷ്യല്‍ മീഡിയ വഴിയാണ് ഷിയാസ് കരീമിനെ പരിചയപ്പെട്ടതെന്ന് യുവതി പരാതിയില്‍ പറയുന്നു. സൗഹൃദം വളര്‍ന്നതോടെ 2024ല്‍ ഇരുവരും ലിവിങ് റിലേഷനിലായി. ഈ കാലയളവില്‍ പലപ്പോഴായി പത്തു ലക്ഷം രൂപ കൈക്കലാക്കി. പിന്നീട് യുവതിയുടെ കുടുംബസ്വത്ത് വിറ്റ വിവരം അറിഞ്ഞതോടെ, ജിം തുടങ്ങാനെന്ന പേരില്‍ 22 ലക്ഷം രൂപ കൂടി വാങ്ങി. ജിമ്മില്‍ പങ്കാളിയാക്കാമെന്നും ആജീവനാന്തം ഒപ്പം നിര്‍ത്താമെന്നും വാഗ്ദാനം നല്‍കിയാണ് തുക കൈക്കലാക്കിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തതോടെ ഷിയാസിന്റെ നിലപാടില്‍ മാറ്റം വന്നതായി യുവതി ആരോപിക്കുന്നു. തനിക്ക് മറ്റൊരു വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട ഷിയാസ്, പിന്നീട് വിവാഹ വസ്ത്രങ്ങള്‍ വാങ്ങാനും സല്‍ക്കാരത്തിനുമായി യുവതിയില്‍ നിന്ന് വീണ്ടും പണം വാങ്ങി. എന്നാല്‍ വിവാഹശേഷവും താനുമായുള്ള ബന്ധം തുടര്‍ന്നെന്നും കൊച്ചിയിലെയും കോഴിക്കോട്ടെയും വിവിധ ഹോട്ടലുകളില്‍ എത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നും യുവതി ആരോപിച്ചു. ഒടുവില്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചപ്പോള്‍ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടിയതായും യുവതി പോലീസിനോട് പറഞ്ഞു.

യുവതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ഷിയാസ് കരീമിന്റെ പ്രതികരണം. യുവതി തന്നില്‍ നിന്ന് പലതവണ പണം വാങ്ങിയിട്ടുണ്ടെന്നും, ഈ തുക തിരികെ ചോദിച്ചപ്പോള്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നുമാണ് ഷിയാസ് പറയുന്നത്. സംഭവത്തില്‍ യുവതിക്കെതിരെ ഷിയാസ് കരീം പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (11 minutes ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (16 minutes ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (32 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (1 hour ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (2 hours ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (2 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (10 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (11 hours ago)

Malayali Vartha Recommends