റിപ്പബ്ലിക് ടിവി ഉടമ അര്‍ണബ് കസ്റ്റഡിയിലായിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ജയില്‍ മാറ്റി

റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫും ഉടമയുമായ അര്‍ണബ് ഗോസ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് കൊങ്കണ്‍ മേഖലയിലെ അലിബാഗ് ജയിലില്‍ നിന്ന് നവിമുംൈബയിലെ തലോജ ജയിലിലേക്കു മാറ്റി.
അര്‍ണബ് ബുധനാഴ്ച അറസ്റ്റിലായപ്പോള്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ അര്‍ണബ് സജീവമായത് കണ്ട് നടത്തിയ പരിശോധനയിലാണ് മറ്റാരുടെയോ ഫോണ്‍ ഉപയോഗിക്കുന്നത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ചാനലിന്റെ ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്.
ജയിലില്‍ താന്‍ മര്‍ദനത്തിനിരയായെന്നും ജീവന്‍ അപകടത്തിലാണെന്നും പൊലീസ് വാനില്‍ തലോജ ജയിലിലേക്കു നീക്കവെ അര്‍ണബ് വിളിച്ചുപറയുന്നുണ്ടായിരുന്നു. അഭിഭാഷകരോടു സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച അദ്ദേഹം സുപ്രീം കോടതി ഇടപെടണമെന്നും അഭ്യര്‍ഥിച്ചു.
മുംബൈയില്‍ നിന്നു 100 കിലോമീറ്റര്‍ അകലെയുള്ള് അലിബാഗ് ജയിലില്‍ അന്തേവാസികള്‍ക്കുള്ള ക്വാറന്റീന്‍ കേന്ദ്രത്തിലാണു കസ്റ്റഡിയില്‍ കഴിഞ്ഞിരുന്നത്. അര്‍ണബിനെതിരെയുള്ളത് വ്യാജ ആരോപണങ്ങളാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും റിപ്പബ്ലിക് ചാനല്‍ എക്‌സിക്യുട്ടീവ് എഡിറ്ററുമായ സാമ്യബ്രത ഗോസ്വാമി അവകാശപ്പെട്ടു.
ബോംബെ ഹൈക്കോടതി അര്‍ണബിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. ശനിയാഴ്ച കേസ് പരിഗണിക്കവെ, ഉത്തരവിറക്കുന്നത് മാറ്റിവച്ചതായും ജാമ്യത്തിന് കീഴ്‌ക്കോടതിയെ സമീപിക്കണമെന്നുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ശനി രാത്രി വൈകി വെബ്‌സൈറ്റിലൂടെ ഇന്നു മൂന്നിന് ഉത്തരവിറക്കുമെന്ന് അറിയിക്കുകയായിരുന്നു.
അതിനിടെ, തങ്ങളുടെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം നിഷേധിച്ച് അര്‍ണബിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെതിരെ പൊലീസ് സമര്‍പ്പിച്ച ഹര്‍ജി അലിബാഗ് സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. ഈ മാസം 18 വരെയാണ് അര്‍ണബിന്റെ ജുഡീഷ്യല്‍ കസ്റ്റഡി.
https://www.facebook.com/Malayalivartha
























