വിദേശത്ത്‌നിന്ന് വരുന്നവര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിലുള്ള 7 ദിവസ ഇന്‍സ്ടിട്യൂഷണല്‍ ക്വാറന്റീന്‍ ആവശ്യമില്ല, 14 ദിവസം വീട്ടില്‍ നിരീക്ഷണം

ഇന്ത്യയില്‍ വിദേശത്ത് നിന്നെത്തുന്ന വിമാന യാത്രക്കാര്‍ ആര്‍ടിപിസിആര്‍ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍, ഇവര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിലുള്ള 7 ദിവസ ഇന്‍സ്ടിട്യൂഷണല്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്നും 14 ദിവസം വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ആര്‍ടി - പിസിആര്‍ ഫലം നെഗറ്റീവ് ആണെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ വേണ്ടെന്ന് മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. പരിഷ്‌കരിച്ച വ്യവസ്ഥയനുസരിച്ച് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ഒഴിവാക്കാന്‍ യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് പരിശോധന നടത്തിയാല്‍ മതി. നേരത്തേ ഇത് 96 മണിക്കൂറായിരുന്നു. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ അക്കാര്യം വിമാനത്താവള അധികൃതരെ അറിയിക്കണം.
കോവിഡ് ലക്ഷണങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ വീടുകളില്‍ 14 ദിവസത്തെ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഉണ്ടായാല്‍ സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























